കോഴിക്കോട് ചാത്തമംഗലം സഹകരണ ബാങ്ക് ഉന്നത വിജയികളെ അനുമോദിച്ചു.

[email protected]

ചാത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ പ്രതിഭകളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ചാത്തമംഗലം യു.പി. സ്കൂളിൽ നടന്ന ചടങ്ങ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് വി. സുന്ദരൻ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ഷാജു കെ.പി, കെ. രാധാകൃഷ്ണൻ, ശങ്കരൻ നമ്പൂതിരി ,ബാങ്ക് സെക്രട്ടറി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. 400 മീറ്റർ റിലേയിൽ കേരളത്തെ പ്രതിനിധീകരിച്ച് വെള്ളിമെഡൽ നേടിയ ഭാസ്കരൻ പാകത്തിനെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published.

Latest News