കൊടിയത്തൂര്‍ ബാങ്ക് ജീവനക്കാരുടെ കപ്പകൃഷി വിളവെടുപ്പ് ആരംഭിച്ചു.

adminmoonam

കോഴിക്കോട് കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാര്‍ നടത്തിയ കപ്പ കൃഷി വിളവെടുപ്പ് ആരംഭിച്ചു. ബാങ്ക് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ ഭൂമിയിലാണ് കപ്പ, ചേന, മഞ്ഞള്‍, ചേമ്പ്, ഇഞ്ചി തുടങ്ങിയ കാര്‍ഷിക വിളകള്‍ കൃഷി ചെയ്തത്.

വിളവെടുപ്പ് ഉദ്ഘാടനം റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡണ്ട് കെ. ശ്രീജിത്തിന്‍റെ അധ്യക്ഷതയില്‍ കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേശ്ബാബു നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് ഇന്‍ചാര്‍ജ്ജ് വി. വസീഫ്, ഡയറക്ടര്‍മാരായ വി.കെ. അബൂബക്കര്‍, സന്തോഷ് സെബാസ്റ്റ്യന്‍, എ.സി. നിസാര്‍ബാബു, സിന്ധു രാജന്‍, അസ്മാബി പരപ്പില്‍, ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.ബാങ്ക് റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറി ബിജുമോന്‍ ജോസഫ് സ്വാഗതവും, വികാസ്. കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!