കൊച്ചി വെണ്ണല സഹകരണ ബാങ്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു

moonamvazhi

കൊച്ചി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വെണ്ണല ഗവ.ഹൈസ്‌ക്കൂള്‍/ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കോളേജ് നോട്ട് ബുക്കുകള്‍ നല്‍കി. വെണ്ണല സഹകരണ ബാങ്ക് ഹാളില്‍ നടന്ന യോഗത്തില്‍ വച്ച് ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷില്‍ നിന്നും ഗവ.ഹൈസ്‌ക്കൂള്‍ അദ്ധ്യാപകന്‍ വിഷ്ണു രാജ് നോട്ട് ബുക്കുകള്‍ ഏറ്റ് വാങ്ങി. അസി.സെക്രട്ടറി ടി.എസ്.ഹരി,ടി.സി.മായ, മിനി.ടി.ബി, റെജി ജോഷി, ആര്‍.രാഹുല്‍ രാജ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.