കേരള സഹകരണ ഫെഡറേഷന്റെ ആലപ്പുഴ ജില്ലാ സമ്മേളനം നടത്തി

moonamvazhi

കേരള സഹകരണ ഫെഡറേഷന്റെ ഏഴാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ആലപ്പുഴ ജില്ലാ സമ്മേളനം ഭാരണിക്കാവ് മൾട്ടി പർപ്പസ് സഹകരണ സംഘം ഹാളിൽ നടന്നു. സംസ്ഥാന സഹകരണ ഫെഡറേഷൻ എക്സിക്യൂട്ടീവ് അംഗം എ. മുരളി ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയുടെ വിശ്വാസം നിലനിർത്തേണ്ടത് സർക്കാറിന്റെയും സഹകാരികളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വമാണെന്ന്അദ്ദേഹം അഭിപറയപ്പെട്ടു.

ജില്ലാ പ്രസിഡന്റ്‌ പി.കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.എം.പി ജില്ലാ സെക്രട്ടറി എ.നിസാർ മുഖ്യ പ്രഭാഷണം നടത്തി. കറ്റാനം ജയചന്ദ്രൻ, സന്തോഷ്‌ കുമാർ, പി. ബിജു, സുരേഷ് കാവിനേത്ത് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: പി. കെ. ജയചന്ദ്രൻ. (പ്രസിഡന്റ്‌ ), ലിജി സുരേഷ് (വൈ. പ്രസിഡന്റ്‌ ), ജി. മുരളീധരൻ പിള്ള (സെക്രട്ടറി ), സന്തോഷ്‌ കുമാർ (ജോ. സെക്രട്ടറി ), പി. ബിജുകുമാർ (ട്രെഷറർ ). ജില്ലാ സെക്രട്ടറി ജി. മുരളീധരൻ പിള്ള സ്വാഗതവും പരിപ്ര രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News