കേരള ബാങ്ക് വിദ്യാനിധിക്കും ബി ദ നമ്പര്‍ വണ്‍ പ്രചാരണത്തിനും തുടക്കമായി

Deepthi Vipin lal

കേരള ബാങ്കിന്റെ വിദ്യാനിധി പദ്ധതിയും ബി ദ നമ്പര്‍ വണ്‍ പ്രചാരണവും തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു.

കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതാണ് വിദ്യാനിധി പദ്ധതി. കേരള ബാങ്കിനെ ഒന്നാമതാക്കാനാണ് ബി ദ നമ്പര്‍ വണ്‍ പ്രചാരണ പരിപാടി. കേരള ബാങ്കിന്റെ പ്രചോദനഗീതം മന്ത്രി ജി.ആര്‍. അനില്‍ പ്രകാശനം ചെയ്തു. ഈ ഗാനം രചിച്ച കേരള ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ.സി. സഹദേവന്‍, സംഗീതം നല്‍കിയ എസ്. ശ്രീകുമാര്‍ എന്നിവര്‍ക്കു മന്ത്രി ആന്റണി രാജു പുരസ്‌കാരം നല്‍കി.

പ്രചാരണത്തിന്റെ ലോഗോ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി പ്രകാശനം ചെയ്തു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.