കേരള ബാങ്കിന്റെ തപാല്‍ സ്റ്റാമ്പ് പ്രകാശനം ചെയ്തു

Deepthi Vipin lal

കേരള ബാങ്കിന്റെ തപാല്‍ സ്റ്റാമ്പ് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചു സെപ്തംബര്‍ 29 ന് പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം നിര്‍വ്വഹിച്ചത്.കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമെന്ന നിലയിലാണ് കേരള ബാങ്കിന്റെ സ്റ്റാമ്പ് തപാല്‍ വകുപ്പ് തയ്യാറാക്കിയത്.

സഹകരണ റജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍, ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഷൂലി ബുര്‍മന്‍, കേരള ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എസ്.രാജന്‍, ചീഫ് ജനറല്‍ മാനേജര്‍ കെ.സി. സഹദേവന്‍, കേരള ബാങ്ക് മാര്‍ക്കറ്റിംങ് ജനറല്‍ മാനേജര്‍ ടി.കെ. റോയി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News