കെ.സി.ഇ.എഫ്.വനിതാ ഫോറം സംസ്ഥാന നേതൃത്വ ക്യാമ്പ് നടത്തി

Deepthi Vipin lal

കേരള കോ-ഓപ്പറേറ്റീവ് ഫ്രണ്ട് വനിതാ ഫോറം ദ്വിദിന സംസ്ഥാന നേതൃത്വ ക്യാമ്പ് നടത്തി. എറണാകുളം ചെറായി ബീച്ച് റിസോർട്ടിൽ നടന്ന ക്യാമ്പ് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെബി മേത്തർ എം.പി.ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം സംസ്ഥാന ചെയർപേഴ്സൺ സി. ശ്രീകല അധ്യക്ഷത വഹിച്ചു. എറ ണാകുളം ഡി.സി.സി.പ്രസിഡൻ്റ് അഡ്വ.മുഹമ്മദ് ഷിയാസ് മുഖ്യ പ്രഭാഷണം നടത്തി.

കെ.സി.ഇ.എഫ്.സംസ്ഥാന പ്രസിഡന്റ് പി.കെ.വിനയകുമാർ സംഘടനാ സന്ദേശം നൽകി. ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി, വനിതാ ഫോറം കൺവീനർ പി.ശോഭ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വി.എസ്.സോളി രാജ്, കെ.സി.ഇ.എഫ്.സംസ്ഥാന ഭാരവാഹികളായ എം.രാജു., ഇ.ഡി.സാബു, സാബു പി.വാഴയിൽ, വനിതാ ഫോറം കോ-ഓർഡിനേറ്റർ കെ.രാധ, കെ.സി.ഇ.എഫ്. എറണാകുളം ജില്ലാ പ്രസിഡൻ്റ് ബിനു കാവുങ്കൽ ,ശ്രീജ കെ.മേനോൻ ,ശ്രീജ.എസ്.നാഥ് എന്നിവർ സംസാരിച്ചു.

പുതിയ ലോകം – മാറേണ്ട സ്ത്രീ സമൂഹം എന്ന വിഷയത്തിൽ എറണാകുളം മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. മേരി മെറ്റിൽഡ ,സംഘടന ചരിത്രം – സഹകരണ മേഖലയുടെ വളർച്ചയിൽ സ്ത്രീകളുടെ പങ്ക്  എന്ന വിഷയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി എന്നിവർ ക്ലാസെടുത്തു.

Leave a Reply

Your email address will not be published.

Latest News