കൂടരഞ്ഞി ബാങ്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി

Deepthi Vipin lal

കൂടരഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന് ആവശ്യമായ കോവിഡ് കിറ്റ് കൂടരഞ്ഞി പഞ്ചായത്ത് ഫാമിലി ഹെല്‍ത്ത് സെന്ററിന് നല്‍കി. പി.പി.ഇ. കിറ്റ് , പള്‍സ് ഓക്‌സി മീറ്റര്‍, സാനിറ്റൈസര്‍, എന്‍.95 മാസ്‌ക്, സര്‍ജിക്കല്‍ മാസ്‌ക്, ഗ്ലൗസ് എന്നിവയാണ് സൗജന്യമായി നല്‍കിയത്.


ബാങ്ക് പ്രസിഡന്റ് പി.എം തോമസ് മാസ്റ്റര്‍ തിരുവമ്പാടി നിയുക്ത എം.എല്‍.എ. ലിന്റോ ജോസഫിന് കോവിഡ് കിറ്റ് കൈമാറി. ബാങ്ക് വൈസ് പ്രസിഡന്റും ഗ്രാ പഞ്ചായത്ത് മെമ്പറുമായ ജോസ് .മാവറ, ഡയരക്ടര്‍മാരായ സോമനാഥന്‍ മാസ്റ്റര്‍ കുട്ടത്ത് , സജി പെണ്ണാപമ്പില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോണ്‍സണ്‍ ജോര്‍ജ് ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി അജിത് പി.എസ്. ബാങ്ക് സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News