മൂടാടി സഹകരണ ബാങ്ക് ധനസഹായ അംഗ സമാശ്വാസനിധി വിതരണം ചെയ്തു

moonamvazhi

മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക് സഹകാരി സാന്ത്വനം ധനസഹായ അംഗ സമാശ്വാസനിധി വിതരണം ചെയ്തു. ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ + നേടിയ ബാങ്കിലെ ഇടപാടുകാരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് നല്‍കി. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.വി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.

സുഗേഷ് വി.എം മുഖ്യപ്രഭാഷണം നടത്തി കെ. ജീവാനന്ദന്‍ മാസ്റ്റര്‍, എം.കെ. മോഹനന്‍, സുഹറ ഖാദര്‍, റഫിഖ് പുത്തലത്ത്, മനോജ് കുമാര്‍, പി.നാരയണന്‍ മാസ്റ്റര്‍, എ.വി ബാലന്‍ എന്‍.ശ്രീധരന്‍, സി.ഭാസ്‌ക്കരന്‍ മാസ്റ്റര്‍, ടി.കെ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.ബിനേഷ് സ്വാഗതവും ആര്‍.പി.കെ. രാജീവ് കുമാര്‍
നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!