ആദായനികുതി, ബാങ്കിങ് നിയമഭേദഗതി ബിൽ – വിദഗ്ധരുടെ ശില്പശാല ചൊവ്വാഴ്ച.

adminmoonam

സഹകരണമേഖലയിലെ ആദായനികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കേന്ദ്ര സർക്കാരിന്റെ ബാങ്കിംഗ് നിയമഭേദഗതി ബിൽ സംബന്ധിച്ചും ചർച്ച ചെയ്യാനും ആശയങ്ങൾ സ്വരൂപിക്കാനും തുടർ നടപടികൾ സ്വീകരിക്കാനുമുള്ള ആലോചനക്കായി വിദഗ്ധരുടെ ശില്പശാല ചൊവ്വാഴ്ച നടക്കും. തിരുവനന്തപുരത്തെ സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലാണ് ശില്പശാല. കിട്ടാക്കടം പരമാവധി കുറച്ച സഹകരണസംഘങ്ങളുടെ പ്രതിനിധികളെയും ആദായ നികുതി പ്രശ്നങ്ങൾ വിദഗ്ധ രീതിയിൽ കൈകാര്യം ചെയ്ത സഹകരണ സംഘങ്ങളെയും ശില്പശാലയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബാങ്കിംഗ് നിയമഭേദഗതി ബിൽ സഹകരണ മേഖലയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറൽ നിന്ന് ലഭിച്ച റിപ്പോർട്ട് ശിൽപ്പശാലയിൽ ചർച്ചാവിഷയമാകും. ചാർട്ടേഡ് അക്കൗണ്ടന്റ് മാരും, നിയമജ്ഞരും, അക്കൗണ്ട് ജനറൽ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരും, വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും, നിയമജ്ഞരും ഈ മേഖലയുമായി ബന്ധപ്പെട്ടവരും ശില്പശാലയിൽ പങ്കെടുക്കുമെന്ന് സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി.കെ. ജയശ്രീ പറഞ്ഞു.

പുതിയ ബിൽ നിയമമായാൽ സംസ്ഥാനത്തെ സഹകരണമേഖലയിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് ശില്പശാല ചർച്ച ചെയ്യും. ശിൽപ്പശാലയിൽ ഉരുത്തിരിയുന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ മന്ത്രിയുടെ സാന്നിധ്യത്തിൽ ആലോചിക്കും. പാക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് വി.ജോയ് എംഎൽഎ ഉൾപ്പെടെയുള്ള 50 ൽ താഴെപേർ ശിൽപ്പശാലയിൽ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!