കാവുന്തറ സഹകരണ ബാങ്കിന്റെ തെങ്ങിന്‍ നഴ്‌സറി തുടങ്ങി

Deepthi Vipin lal

കോഴിക്കോട് കാവുന്തറ സര്‍വീസ് സഹകരണ ബാങ്കും പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രവും സംയുക്തമായി കാവുന്തറയില്‍ തെങ്ങിന്‍ നഴ്‌സറി തുടങ്ങി. പള്ളിയത്ത് കുനി സ്‌നേഹ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍ ബാങ്ക് ഡയറക്ടര്‍ പി.എം രാജന് ഗ്രോ ബാഗ്, തേങ്ങ എന്നിവ നല്‍കി ഉദ്ഘാടനം ചെയ്തു. ശശി കോലാത്ത് അധ്യക്ഷത വഹിച്ചു. ഡോ: രാധാകൃഷ്ണന്‍ (പ്രേഗ്രാം കോ ഓര്‍ഡിനേറ്റര്‍, കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴി ) മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ഡോ: മനോജ്, കെ.ഡി.സി. മുന്‍ എരിയാ മാനേജര്‍ അജയന്‍ കുറുവങ്ങാട്എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.