കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് അവാര്‍ഡ് ഏറ്റുവാങ്ങി

moonamvazhi

കേരള ബാങ്കിന്റെ കോഴിക്കോട് ജില്ലാതല എക്‌സലന്‍സ് അവാര്‍ഡ് ഒന്നാംസ്ഥാനത്തിനര്‍ഹമായ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് സഹകരണ മന്ത്രി വി.എന്‍. വാസവനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

തിരുവനന്തപുരം കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് സിറ്റി ബാങ്ക് ചെയര്‍പേഴ്സണ്‍ പ്രീമ മനോജ് അസി.ജനറല്‍ മാനേജര്‍ രാകേഷ്.കെ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് സ്വീകരിച്ചത്.

എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി. ജോയ്, മേയര്‍ ആര്യാ രാജേന്ദ്രന്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, കേരള ബാങ്ക് സി.ഇ.ഒ. പി.എസ്. രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!