എട്ടു വനിതാ സഹകരണ സംഘങ്ങള്‍ക്ക് വനിതാദിന അവാര്‍ഡ്

Deepthi Vipin lal

പ്രവര്‍ത്തനമികവില്‍ മുന്നിട്ടു നില്‍ക്കുന്ന എട്ടു വനിതാ സഹകരണ സംഘങ്ങളെ സഹകരണ വനിതാദിന അവാര്‍ഡ് നല്‍കി ആദരിച്ചു. വനിതാദിനമായ ചൊവ്വാഴ്ച തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവനില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്.

ഉദുമ വനിതാ സര്‍വീസ് സഹകരണ സംഘം ( കാസര്‍കോട് ), എരുവട്ടി വനിതാ സഹകരണ സംഘം ( കണ്ണൂര്‍ ), കാരശ്ശേരി വനിതാ സഹകരണ സംഘം ( കോഴിക്കോട് ), ചുങ്കത്തറ വനിതാ സഹകരണ സംഘം ( മലപ്പുറം ), നടത്തറ പഞ്ചായത്ത് വനിതാ സര്‍വീസ് സഹകരണ സംഘം ( തൃശ്ശൂര്‍ ), മാറാടി പഞ്ചായത്ത് വനിതാ സഹകരണ സംഘം ( എറണാകുളം ), കരീപ്ര റീജിയണല്‍ വനിതാ സഹകരണ സംഘം ( കൊല്ലം ), നെല്ലിമൂട് വനിതാ സഹകരണ സംഘം ( തിരുവനന്തപുരം ) എന്നീ സംഘങ്ങളാണ് അവാര്‍ഡിന് അര്‍ഹമായത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!