അലനല്ലൂര്‍ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ ശാഖ ഇനി എടത്തനാട്ടുകരയിലും

Deepthi Vipin lal

അലനല്ലൂര്‍ സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ എടത്തനാട്ടുകര ശാഖ സംഘം പ്രസിഡന്റ് വി.അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ലോക്കര്‍ സംഘം വൈസ് പ്രസിഡന്റ് വി. മനോജ് ഉദ്ഘാടനം ചെയ്തു. ആദ്യ നിക്ഷേപം സംഘം സെക്രട്ടറി ബിനേഷ് ഒ.വി.സ്ഥീകരിച്ചു.

സംഘം ഡയരക്ടര്‍മാരായ വി.വിശ്വനാഥന്‍, കെ. രാധാകൃഷ്ണന്‍, അബു കെ.കെ., ബ്രാഞ്ച് മാനേജര്‍ വിജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. ബാങ്കിന്റെ മുഴുവന്‍ ഇടപാടുകളും ഇന്നു മുതല്‍ (മെയ് 17) എടത്താട്ടുകര ബ്രാഞ്ചില്‍ ലഭിക്കുമെന്ന് സംഘം പ്രസിഡന്റ് അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!