അന്ന ആന്റണി ( പ്രിയങ്ക ബേബി ) ക്ക് ബാഷ്പാഞ്ജലി

moonamvazhi

പ്രമുഖ അവതാരകയും ഫ്രീലാന്‍സറുമായ അന്ന ആന്റണി എന്ന പ്രിയങ്കാബേബി അന്തരിച്ചു. ബംഗളൂരുവില്‍ ചികിത്സക്കിടെയായിരുന്നു അന്ത്യം. എറണാകുളം മാഞ്ഞാലി ചെറുകടപ്പുറം പനയ്ക്കല്‍ ബേബി.എ.യുടെയും പരേതയായ ഷൈനിയുടെയും മകളാണ്. ശവസംസ്‌കാരം ജൂലായ് 17 ബുധനാഴ്ച വൈകിട്ടു മൂന്നിനു ചെറുകടപ്പുറം ഫാത്തിമമാതാപള്ളി സെമിത്തേരിയില്‍ നടക്കും.

സാര്‍നിക്കില്‍ കണ്ടന്റ് മാനേജര്‍, സ്റ്റാര്‍ ടി.വി.യില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് (ആഡ്-സെയില്‍സ്), ഏഷ്യാനെറ്റില്‍ സീനിയര്‍ കമേഴ്‌സ്യല്‍ കോ-ഓര്‍ഡിനേറ്റര്‍ (ആഡ്-സെയില്‍സ് ) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ലെ പ്രളയകാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായങ്ങളെത്തിക്കാന്‍ നേരിട്ടും ഓണ്‍ലൈന്‍വഴിയുമുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രിയങ്ക സക്രിയമായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിലില്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന പത്തുദിവസത്തെ സഹകരണഎക്‌സ്‌പോയില്‍ മൂന്നാംവഴി ഓണ്‍ലൈനിനുവേണ്ടി ഒട്ടേറെ സ്‌റ്റോറികളും അഭിമുഖങ്ങളും പ്രിയങ്ക ചെയ്തിട്ടുണ്ട്. പ്രിയങ്കയുടെ അകാലവേര്‍പാടില്‍ മൂന്നാംവഴി എഡിറ്റര്‍ സി.എന്‍. വിജയകൃഷ്ണന്‍ അനുശോചനം രേഖപ്പെടുത്തി.