മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഡൂർ സഹകരണ ബാങ്ക് 14 ലക്ഷം നൽകും.

adminmoonam

ശക്തമായ മഴയിൽ പ്രളയം മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ആയി മലപ്പുറം കോഡൂർ സർവീസ് സഹകരണ ബാങ്ക് 14 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. ബാങ്ക് പ്രസിഡന്റിന്റെ ഓണറേറിയവും ഭരണസമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ഉൾപ്പെടെയുള്ള തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നത്.

ഈ മാസം 31ന് നടക്കുന്ന ബാങ്ക് ഹെഡ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനു ഇത് കൈമാറുമെന്ന് ബാങ്ക് പ്രസിഡണ്ട് പറഞ്ഞു. മെയിൻ ബ്രാഞ്ച് ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയും നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News