കഴനിബാങ്കിന്റെ പത്താനാപുരംശാഖ ഉദ്ഘാടനം ചെയ്തു

moonamvazhi

കാവശ്ശേരി കഴനി സര്‍വീസ് സഹകരണബാങ്കിന്റെ രണ്ടാംശാഖ പത്തനാപുരത്ത് സഹകരണവകുപ്പ് പാലക്കാട് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ പി. ഉദയന്‍ ഉല്‍ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് സി. മാധവന്‍കുട്ടി അധ്യക്ഷനായി. പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാര്‍ എം. ഹരിദാസ് ആദ്യനിക്ഷേപം സ്വീകരിച്ചു. ബാങ്കുവൈസ്പ്രസിഡന്റ് എം. കൊച്ചുകൃഷ്ണന്‍ പ്രമുഖകര്‍ഷകരെ ആദരിച്ചു. ബാങ്കുഭരണസമിതിയംഗം മണി വാവുള്ളിപ്പതി ക്ഷീരസഹകരണസംഘം പ്രസിഡന്റുമാര്‍ക്ക് ആദരം സമര്‍പ്പിച്ചു. ഭരണസമിതിയംഗം എസ്. അലി ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ഫുട്ബാള്‍താരം വിഷ്ണുവിന് ഉപഹാരം നല്‍കി. കാവശ്ശേരി പഞ്ചായത്തു വൈസ്പ്രസിഡന്റ് ഉഷാദേവി സതീശന്‍, ബാങ്കുഭരണസമിതിയംഗങ്ങളായ കെ.ബി. ശ്രീപ്രസാദ്, ശിവദാസ്, ഇന്ദിര, എം. സഹദ്, തോണിപ്പാടം അര്‍ബന്‍ വായ്പാപാസഹകരണസംഘം പ്രസിഡന്റ് ആര്‍.എന്‍. വിജയകുമാര്‍, കാവശ്ശേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ഉദയകുമാര്‍, സി. രാധന്‍, സി. രാമകൃഷ്ണന്‍, ബാങ്കുസെക്രട്ടറി പ്രീത എന്നിവര്‍ സംസാരിച്ചു.