കെ.പി.സി.എസ്.പി.എ. ചേര്‍ത്തല താലൂക്ക് സമ്മേളനം നടത്തി

moonamvazhi

കെ.പി.സി.എസ്.പി.എ.
ചേര്‍ത്തല താലൂക്ക് സമ്മേളനം
നടത്തികേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെ.പി.സി.എസ്.പി.എ) ചേര്‍ത്തല താലൂക്ക് സമ്മേളനം മുട്ടം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. കെ.ജെ. സണ്ണി ഉദ്ഘാടനം ചെയ്തു. വുഡ്‌ലാന്റ്‌സ് മിനിഹാളില്‍ നടന്ന സമ്മേളനത്തില്‍ താലൂക്ക് പ്രസിഡന്റ് ഇ.വി. ജോണി അധ്യക്ഷനായി. ചേര്‍ത്തല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.സി. ആന്റണി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ്പ്രസിഡന്റ് കെ. ഷണ്‍മുഖന്‍ പുതിയ അംഗങ്ങളെ സ്വീകരിച്ചു. ജില്ലാസെക്രട്ടറി വി. രാജേന്ദ്രന്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. കെ.സി.ഇ.എഫ് താലൂക്ക് പ്രസിഡന്റ് പി.എന്‍. രാധാകൃഷ്ണന്‍, കെ.പി.സി.എസ്.പി.എ താലൂക്ക് സെക്രട്ടറി ബി. ജോഷി, ജില്ലാ പ്രസിഡന്റ് ജോസഫ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.