ഇമ്പിച്ചിബാവ സഹകരണആശുപത്രിയില്‍ ഒഴിവുകള്‍
മലപ്പുറംജില്ലയിലെ തിരൂര്‍ ആലത്തിയൂരുള്ള ഇമ്പിച്ചിബാവസഹകരണആശുപത്രിയില്‍ നഴ്‌സിങ് സൂപ്രണ്ടിന്റെയും സ്റ്റാഫ് നഴ്‌സിന്റെയും ഓഡിയോളജിസ്‌റ്റ് ആന്റ് സ്‌പീച്ച് ലാംഗ്വേജ് പാത്തോളസ്റ്റിന്റെയും സീനിയര്‍ ഫാര്‍മസിസ്റ്റിന്റെയും ഒഴിവുണ്ട്. നഴ്‌സിങ് സൂപ്രണ്ട് തസ്‌തികയിലേക്കു പരിചയസമ്പന്നരായവര്‍ക്ക് അപേക്ഷിക്കാം. ജിഎന്‍എം/ബിഎസ്‌സിയും ഒരുവര്‍ഷത്തെ പരിചയവുമാണ് സ്റ്റാഫ് നഴ്‌സിനുവേണ്ടത്. ബിഎഎസ്‌എല്‍പി/എംഎഎസ്‌എല്‍പി ആണ് ഓഡിയോളജിസ്‌റ്റ് ആന്റ് സ്‌പീച്ച് ലാംഗ്വേജ് പാത്തോളജിസ്‌റ്റ് തസ്‌തികയില്‍ അപേക്ഷിക്കാന്‍വേണ്ട യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്കും നവാഗതര്‍ക്കും അപേക്ഷിക്കാം. സീനിയര്‍ ഫാര്‍മസിസ്റ്റ് തസ്‌തികയില്‍ അപേക്ഷിക്കാന്‍ എട്ടുവര്‍ഷത്തെ പരിചയം വേണം. ഫോണ്‍9207884667 (പകല്‍ 9.30മുതല്‍ 5.30വരെ) ഇ-മെയില്‍: [email protected]