കെയർ ഹോം – തൃശ്ശൂർ ഒരുമനയൂർ സഹകരണ ബാങ്ക് നാല് വീടുകൾ നിർമ്മിച്ചു നൽകുന്നു.
ഒരുമനയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കെയര്‍ഹോം പദ്ധതിയില്‍ പണികഴിച്ച വീടിന്റെ താക്കോല്‍ദാനം ബാങ്ക് പ്രസിഡന്റ് എ. സലീം നിര്‍വഹിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്തത്ത് പ്രസിഡന്റ് പി.കെ. ബഷീര്‍ അധ്യക്ഷത വഹിച്ചു. നാലു വീടുകളാണ് കെയര്‍ഹോം പദ്ധതിയില്‍ ബാങ്ക് നിര്‍മിച്ചു നല്‍കുന്നത്.
പണിപൂര്‍ത്തീകരിച്ച തൊട്ടാപ്പ് നാലുസെന്റ് കോളനിയില്‍ പുഴങ്ങര കുന്ദംപുള്ളി സാബിറ സക്കീറിന്റെ വീടിന്റെ താക്കോല്‍ദാനമാണ് നടന്നത്. ഒരോ വീടിനും ഏഴുലക്ഷത്തോളം രൂപ ചെലവുവരുന്നുണ്ട്.ബാക്കിവരുന്ന മൂന്നുവീടുകളും ഈ മാസം അവസാനത്തോടെ പണികള്‍ പൂര്‍ത്തീകരിച്ചു താക്കോല്‍ നല്‍കും.ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് പി.എ.ബഷീര്‍ മുഖ്യാതിഥിയായി.
ഡയറക്ടര്‍ മാരായ ആച്ചി മോഹനന്, എ.ടി.മുജീബ്, ഒ.വി. വേലായുധന്, ഇ.പി. കുര്യാക്കോസ്, സി.എ. അബ്ദുല്‍ റസാക്ക്, നാദിയ ജാസിം, പി.കെ.ശശികല, റംഷി ഹനീഫ, ശ്രീബ, പി.വി. ഉമ്മര്‍കുഞ്ഞി, വി.എം. മനാഫ്, അഷ്ക്കര്‍ അലി, വാര്‍ഡ് മെന്പര് ഷൈലജ, മുന്‍ ബാങ്ക് പ്രസിഡന്റ് വി.കെ. ഉസ്മാന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
[mbzshare]