സഹകരണറബ്ബര്‍വിപണന ഫെഡറേഷനില്‍ ഒഴിവുകള്‍

Moonamvazhi

കേരളസംസ്ഥാന സഹകരണ റബ്ബര്‍വിപണന ഫെഡറേഷനില്‍ (റബ്ബര്‍മാര്‍ക്ക്‌) ഫീല്‍ഡ്‌ ഓഫീസര്‍, ഷിഫ്‌റ്റ്‌ സൂപ്പര്‍വൈസര്‍, ലാബ്‌ അസിസ്റ്റന്റ്‌, ഇന്റേണല്‍ ഓഡിറ്റര്‍ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.
രസതന്ത്രത്തില്‍ ബിരുദവും ബന്ധപ്പെട്ട വിപണനമേഖലയില്‍ രണ്ടുകൊല്ലത്തെ പരിചയവുമുള്ളവര്‍ക്കു ഫീല്‍ഡ്‌ ഓഫീസര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. പ്രവൃത്തിപരിചയം ഫെര്‍ടിലൈസേഴ്‌സ്‌ രംഗത്താണെങ്കില്‍ കൂടുതല്‍ നല്ലത്‌.
മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങിലോ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങിലോ ബി.ടെക്കോ ഡിപ്ലോമയോ എടുത്തവരും റബ്ബര്‍ സംസ്‌കരണഫാക്ടറികളില്‍ പ്രവൃത്തിപരിചയവുമുള്ളവരുമായവര്‍ക്ക്‌ ഷിഫ്‌റ്റ്‌ സൂപ്പര്‍വൈസര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. മെക്കാനിക്കല്‍ ട്രേഡിലോ ഇലക്ട്രിക്കല്‍ ട്രേഡിലോ ഐടിഐ ജയിച്ചവര്‍ക്കും റബ്ബര്‍സംസ്‌കരണഫാക്ടറികളില്‍ 10കൊല്ലമെങ്കിലും പ്രവൃത്തിപരിചയമുണ്ടെങ്കില്‍ അപേക്ഷിക്കാവുന്നതാണ്‌.


രസതന്ത്രത്തില്‍ ബി.എസ്‌സിയും ലാബ്‌ അസിസ്റ്റന്റായി ഒരുകൊല്ലമെങ്കിലും പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക്‌ ലാബ്‌ അസിസ്റ്റന്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം.
സിഎ ഇന്റര്‍ യോഗ്യതയുള്ളവര്‍ക്ക്‌ ഇന്റേണല്‍ ഓഡിറ്റര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം.
കരാറടിസ്ഥാനത്തിലാണ്‌ എല്ലാ തസ്‌തികയിലെയും നിയമനം. താല്‍പര്യമുള്ളവര്‍ക്ക്‌ www.rubbermark.com എന്ന വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള ഗൂഗിള്‍ഫോം ലിങ്കിലൂടെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങളും ഈ വെബ്‌സൈറ്റില്‍ ലഭിക്കും. മേല്‍വിലാസം: കേരള സ്റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ്‌ റബ്ബര്‍ മാര്‍ക്കറ്റിങ്‌ ഫെഡറേഷന്‌ഡ ലിമിറ്റഡ്‌, പി.ബി. നമ്പര്‍ 15, ഗാന്ധിനഗര്‍, എറണാകുളം, പിന്‍കോഡ്‌ 682020. ഫോണ്‍ +91 484 2205790, +91 484 2206921. ഇ-മെയില്‍: [email protected]

Moonamvazhi

Authorize Writer

Moonamvazhi has 1139 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!