ഓണ്‍ലൈന്‍ ടാക്സിസഹകരണസംരംഭത്തില് അക്കൗണ്ട്സ് അസോസിയേറ്റ് ഒഴിവ്
ഓണ്‍ലൈന്‍ ടാക്സി സഹകരണസംരഭമായ ഭാരത് ടാക്സിയില്‍ അക്കൗണ്ട്സ് അസോസിയേറ്റിന്റെ ഒഴിവുണ്ട്. ഒരുകൊല്ലത്തേക്കു പ്രൊബേഷനിലായിരിക്കും നിയമനം. തൃപ്തികരമായി പൂര്‍ത്തിയാക്കിയാല്‍ സ്ഥിരനിയമനം ലഭിക്കും. ബി.കോമോ എംകോമോ എംബിഎയോ (ഫിനാന്‍സ്) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അക്കൗണ്ടിങ്ങിലും ജിഎസ്ടിയിലും മറ്റു ടാക്സേഷനുകളിലും നല്ല പരിജ്ഞാനം വേണം. ബന്ധപ്പെട്ട മേഖലയില്‍ മൂന്നുകൊല്ലമെങ്കിലും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയം സഹകരണമേഖലയിലോ ഗതാഗതമേഖലയിലോ റൈഡ്ഹാന്റ്ലിങ് വ്യവസായത്തിലോ ആണെങ്കില്‍ മുന്‍ഗണന. പ്രായപരിധി 35 വയസ്സ്.

2026 മാര്‍ച്ച് 31 ആണ് പ്രായപരിധിക്ക് അടിസ്ഥാനം. അക്കൗണ്ടുപുസ്തകങ്ങളും സാമ്പത്തികരേഖകളും കൃത്യമായി നിലനിര്‍ത്തുക, ബജറ്റുകള്‍ തയ്യാറാക്കുക, ധനവിനിയോഗം നിരീക്ഷിക്കുക, ജിഎസ്ടി സമര്‍പ്പണങ്ങളും ടിഡിഎസ് സമര്‍പ്പണങ്ങളും ഉറപ്പുവരുത്തുക, സ്റ്റാറ്റിയൂട്ടറി നികുതിപരിപാലനങ്ങള് നടത്തുക, കിട്ടേണ്ടതും കൊടുക്കേണ്ടതുമായ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക, എംഐഎസ് റിപ്പോര്‍ട്ടുകളും സാമ്പത്തികപ്രസ്താവനകളും തയ്യാറാക്കുക, ആഭ്യന്തരവും സ്റ്റാറ്റിയൂട്ടറിയുമായ ഓഡിറ്റുകള്‍ ഏകോപിപ്പിക്കുക, ബാങ്കിടപാടുകള്‍ കൈര്യം ചെയ്യുക തുടങ്ങിയവയായിരിക്കും ഉത്തരവാദിത്വങ്ങള്‍.
ഫണ്ട് മാനേജ് ചെയ്യാനും വിശകലനാത്മകമായും പ്രശ്നപരിഹാരാത്മകമായും കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും കഴിവുണ്ടായിരിക്കണം. എംഎസ് എക്സലിലും അക്കൗണ്ടിങ് സോഫ്റ്റുവെയറിലും പ്രാവീണ്യം വേണം. നല്ല ആശയവിനിമയശേഷിയും ഏകോപനശേഷിയുമുണ്ടായിരിക്കണം. ഉയര്‍ന്നതലത്തിലുള്ള കൃത്യതയും സൂക്ഷ്മാംശങ്ങള്‍വരെ ശ്രദ്ധിക്കാനുമുള്ള കഴിവുണ്ടായിരിക്ണം. താല്പര്യവും യോഗ്യതയുമുള്ളവര്‍ സി.വി. അയക്കണം. ഒപ്പം യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അനുബന്ധകാര്യങ്ങളുടെയും രേഖകളും ഉണ്ടായിരിക്കണം. [email protected] ലേക്കാണ് അയക്കേണ്ടത്. അപൂര്‍ണമായ അപേക്ഷകള്‍ സ്വീകരിക്കില്ല. മെയ് 24നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ [email protected] എന്ന ഇ-മെയില്‍ ഐഡിയിലും www,bharattaxiapp.com എന്ന വെബ്സൈറ്റിലും കിട്ടും.

