മള്‍ടിസ്റ്റേറ്റ് സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും പുതിയ ഓഡിറ്റര്പാനലുകള്
2025-26ലെ സ്റ്റാറ്റിയൂട്ടറി, കണ്‍കറന്റ് ഓഡിറ്റുകള്ക്കുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളുടെ പുതുക്കിയ പാനല്‍ കേന്ദ്രസഹകരണരജിസ്ട്രാര്‍ പ്രസിദ്ധീകരിച്ചു. എല്ലാ മള്‍ടിസ്റ്റേറ്റ് സഹകരണസംഘങ്ങളും ബാങ്കുകളും ഇതനുസരിച്ചുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളെക്കൊണ്ടാണ് ഓഡിറ്റ് നടത്തേണ്ടത്. വാണിജ്യബാങ്കുകള്‍ക്കും അര്ബന്സഹകരണബാങ്കുകള്ക്കുമാ

ഈ വിജ്ഞാപനം വരുംമുമ്പേ 2025-26 സാമ്പത്തികവര്‍ഷത്തേക്ക് ഏതെങ്കിലും ഓഡിറ്ററെ നിയോഗിച്ചിട്ട് ആ ഓഡിറ്ററുടെ പേര് രജിസ്ട്രാറുടെ ലിസ്റ്റില്‍ ഇല്ലെങ്കിലും രജിസ്ട്രാറുടെ മുന്പാനലിലുള്ള സ്ഥാപനമാണെങ്കില്‍ അതു റദ്ദാക്കേണ്ടതില്ല. കാലാവധി കഴിയുംവരെ ആ സ്ഥാപനത്തിന് ഓഡിറ്ററായി തുടരാം.
2026-27 സാമ്പത്തികവര്ഷത്തേക്കുമാത്രമാ
സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും പട്ടികയില്‍ തങ്ങളുടെ ജില്ലയിലുള്ള സ്ഥാപനങ്ങളെത്തന്നെ ഓഡിറ്റര്മാരാക്കണമെന്നില്ല. ആ സംസ്ഥാനത്തെ ഏതുജില്ലയില്നിന്നും ഓഡിറ്റര്‍മാരെ എടുക്കാം.
ഏതെങ്കിലും ഓഡിറ്റര്‍ക്കോ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ സംഘത്തില്‍ ഓഡിറ്റിതരതാല്പര്യങ്ങളോ ബിസിനസ്ബന്ധങ്ങളോ ഓഹരികളോ വായ്പകളോ ജോലിയോ ഉണ്ടെങ്കില്‍ അങ്ങനെയുള്ളവരെ ഓഡിറ്റര്മാരാക്കരുത്. മേല്പറഞ്ഞകാര്യം സംഘത്തിന്റെ അനുബന്ധസ്ഥാപനങ്ങളുടെ കാര്യത്തിലും ബാധകമാണ്.
കഴിഞ്ഞ പത്തുകൊല്ലത്തിനിടക്കു ക്രമക്കേടിനു ശിക്ഷിക്കപ്പെട്ടവരെ ഓഡിറ്റര്മാരാക്കരുത്. ഓഡിറ്റര്‍മാരുടെ നിയമനറിപ്പോര്ട്ട് നിയമിച്ച് ഒരുമാസത്തിനകം കേന്ദ്രസഹകരണരജിസ്ട്രാറുടെ പോര്ടലില് അപ്ലോഡ് ചെയ്യണമെന്നും രജിസ്ട്രാര്‍ അറിയിച്ചു.

