വയനാട്‌ ടൗണ്‍ഷിപ്പ്‌: 178 വീടും അന്തിമപരിശോധനക്കായി ഇന്നു കീഫ്‌കോണിനു കൈമാറും

Moonamvazhi

വയനാട്‌ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത സഹകരണസ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം ഏപ്രില്‍ 30 ചൊവ്വാഴ്‌ച വീടുകള്‍ ഇന്നു കിഫ്‌കോണിനു കൈമാറും. വയനാട്‌ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസടൗണ്‍ഷിപ്പ്‌ ഒന്നാംഘട്ടത്തിലെ 178 വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കി സേവനകണക്ഷനുകളടക്കം എല്ലാ സജ്ജീകരണവും ചെയ്‌തു പരിശോധനകളും പൂര്‍ത്തിയാക്കിയാണ്‌ അന്തിമപരിശോധനക്കായി കൈമാറുന്നതെന്ന്‌ യുഎല്‍സിസിഎസ്‌ അറിയിച്ചു. 140വീടുകള്‍ കഴിഞ്ഞദിവസം കിഫ്‌കോണിനു കൈമാറിയിരുന്നു. ബാക്കി 38 വീടുകള്‍കൂടി കൈമാറുന്നതോടെ ഒന്നാംഘട്ടത്തിലെ മുഴുവന്‍വീടും കൈമാറിക്കഴിയും. കബോര്‍ഡുകളും വാര്‍ഡ്‌റോബുകളും അടക്കമുള്ള ഇന്റീരിയര്‍ പൂര്‍ത്തിയാക്കി. സബ്‌സ്റ്റേഷനുകളില്‍നിന്നു ഫീഡര്‍പില്ലറുകളിലേക്കും അവിടെനിന്നു വീടുകളിലേക്കും വൈദ്യുതി എത്തുന്നതു മണ്ണിനടിയിലെ ഡക്‌റ്റുകള്‍ വഴിയാണ്‌. അതും പൂര്‍ത്തിയാക്കി.

 

കുടിവെള്ളകണക്ഷനുകളും നല്‍കി. എല്ലാവീട്ടിലും സമൃദ്ധമായി വെള്ളം കിട്ടുന്നുണ്ടെന്നു യുഎല്‍സിസിഎസ്‌ അറിയിച്ചു. കൈമാറിയ എല്ലാ വീട്ടിലെയും കക്കൂസ്‌ മാലിന്യങ്ങള്‍ നീക്കാനുള്ള സ്വീവേജ്‌ സംവിധാനം സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. വിവിധ സേവനകേബിളുകളും വീടുകളുമായി ബന്ധിപ്പിച്ചു. പുരപ്പുറസോളാര്‍ സംവിധാനവും ഏര്‍പ്പെടുത്തി.
സംസ്ഥാനധനകാര്യവകുപ്പിനുകീഴില്‍ കിഫ്‌ബിയുടെ അനുബന്ധസ്ഥാപനമായ കീഫ്‌കോണ്‍ (കേരള ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ഫണ്ട്‌ ബോര്‍ഡ്‌ആന്റ്‌ കണ്‍സള്‍ട്ടന്‍സി) ആണ്‌ വയനാട്‌ ടൗണ്‍ഷിപ്പ്‌ പദ്ധതിയുടെ പ്രോജക്ട്‌ മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്‍സിയും സാങ്കേതികഅതോറിട്ടിയും. രൂപകല്‍പനകളും പ്ലാനുകളും അടക്കമുള്ള സാങ്കേതികകാര്യങ്ങള്‍ക്ക്‌ അംഗീകാരം നല്‍കേണ്ടതു കീഫ്‌കോണ്‍ ആണ്‌. ഗുണനിലവാരവുംകയും സാങ്കേതികനിലവാരമാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തുന്നതും കീഫ്‌കോണ്‍ തന്നെ.

Moonamvazhi

Authorize Writer

Moonamvazhi has 1098 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!