തിരിച്ചടവു മുടങ്ങിയാല്‍ പലിശഘടന മാറിയേക്കാം: ഇ.സി.എല്‍. നോക്കണമെന്നു റിസര്‍വ്‌ ബാങ്ക്‌

Moonamvazhi

റിസര്‍വ്‌ ബാങ്ക്‌ പ്രതീക്ഷിതവായ്‌പാനഷ്ടച്ചട്ടക്കൂട്‌ (എക്‌സ്‌പെക്‌റ്റഡ്‌ ക്രെഡിറ്റ്‌ ലോസ്‌-ഇ.സി.എല്‍) അവതരിപ്പിച്ചു. 2027 ഏപ്രില്‍ ഒന്നുമുതലുള്ള വായ്‌പകള്‍ക്ക്‌ ഇഐആര്‍ ബാധകമായിരിക്കും. പഴയ വായ്‌പകള്‍ പുതിയ രീതിയിലേക്കു മാറ്റാന്‍ 31വരെ സമയമുണ്ട്‌. ബാങ്കുകളുടെ നിഷ്‌ക്രിയസ്വത്ത്‌ കഴിഞ്ഞപത്തുകൊല്ലംകൊണ്ടു വളരെ കൂടിയതിനാലാണു നടപടികള്‍. ഇ.സി.എല്ലില്‍ എന്‍പിഎ ആകുംമുമ്പേ വായ്‌പകളെ നിരീക്ഷിക്കുകയും വായ്‌പാറിസ്‌ക്‌ തടയാന്‍ നടപടികളെടുക്കുകയും ചെയ്യേണ്ടതുണ്ട്‌. ഇതിനായി വായ്‌പറിസ്‌ക്‌ ഇല്ലാത്തവയോ കുറഞ്ഞവയോ എന്നും, കൂടിയവയെന്നും വായ്‌പാതടസ്ഥമെന്നും മൂന്നുഘട്ടമായി തിരിക്കുന്നുണ്ട്‌. ഇതനുസരിച്ച്‌ വായ്‌പാറിസ്‌ക ഉണ്ടെന്നു കണ്ടാല്‍ തുക മുതലാക്കാന്‍ പലിശ കൂടുതല്‍ ഈടാക്കപ്പെടുന്ന വിധത്തിലുള്ള പലിശനിരക്ക്‌ ഏര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ ബാങ്കുകള്‍ക്ക്‌ ആവിഷ്‌കരിക്കേണ്ടിവരുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തേ തിരിച്ചടക്കേണ്ട തിയതി കഴിഞ്ഞു 90 ദിവസമായാലേ (ഇന്‍കേഡ്‌ നഷ്ടം) പ്രശ്‌നമാവുമായിരുന്നുള്ളൂവെങ്കില്‍ ഇ.സി.എല്‍. ചട്ടക്കൂട്‌ വരുന്നതോടെ വായ്‌പ പ്രശ്‌നസാധ്യതയിലേക്കു പോകുന്നുണ്ടോ എന്നു നിരീക്ഷിക്കുകയും ഇടക്കുവച്ചായാലും പ്രശ്‌നബാധിതമായാല്‍ നടപടികളുണ്ടാവുകയും ചെയ്യും.


വികലവായ്‌പ സംബന്ധിച്ച നിര്‍വചനം ആര്‍ബിഐ മാറ്റി. ഇതുപ്രകാരം നിരവധിവായ്‌പയെടുത്തയാളിന്റെ ഒരു വായ്‌പ ലാഭകരമല്ലാത്ത ആസ്‌തിയായി കണക്കാക്കേണ്ടിവന്നാല്‍ അയാളുടെ എല്ലാവായ്‌പയും നിഷ്‌ക്രിയസ്വത്തായി (എന്‍പിഎ) കണക്കാക്കും. തിരിച്ചടക്കേണ്ട തിയതികഴിഞ്ഞു തൊണ്ണൂറിദിവസമായാലാണു എന്‍പിഎ ആവുക. എല്ലാവായ്‌പയുടെയും മുതലും പലിശയും മുഴുവന്‍ അടച്ചാലേ പിന്നെ ആ വായ്‌പക്കാരനെ/വായ്‌പക്കാരിയെ സാധാരണആസ്‌തിയുടമയായി കണക്കാക്കൂ. എന്‍പിഎ കണ്ടെത്താന്‍ ഓട്ടോമേറ്റഡ്‌ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബാങ്കുകളോടു റിസര്‍വ്‌ ബാങ്ക്‌ നിര്‍ദേശിച്ചു.

പന്ത്രണ്ടുമാസംവരെ നിഷ്‌ക്രിയസ്വത്തായി തുടരുന്ന വായ്‌പകളെ നിലവാരം കുറഞ്ഞ ആസ്‌തിയായി (സബ്‌സ്റ്റാന്റേഡ്‌ അസറ്റ്‌ ) ആയി കണക്കാക്കും. നിലവാരംകുറഞ്ഞ ആസ്‌തിയായി പന്ത്രണ്ടുമാസംവരെ തുടരുന്ന വായ്‌പകളെ സംശയാസ്‌പദആസ്‌തികളായി കണക്കാക്കും. നഷ്ടമായി കണക്കാക്കപ്പെട്ടതും എഴുതിത്തള്ളിയിട്ടില്ലാത്തതും തിരിച്ചുപിടിക്കാനാവാത്തതുമായ വായ്‌പയെ നഷ്ടആസ്‌തിയായി കണക്കാക്കും. 2027 മാര്‍ച്ച്‌ 31വരെയുള്ള എല്ലാ വായ്‌പയും 2030 മാര്‍ച്ച്‌ 31നകം ഇ.സി.എല്‍. സംവിധാനത്തില്‍ കൊണ്ടുവരണം.

Moonamvazhi

Authorize Writer

Moonamvazhi has 1092 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!