ഇഫ്‌കോയില്‍ മാനേജ്‌മെന്റ് ട്രെയിനി, എഞ്ചിനിയര്‍ ട്രെയിനി, ഓഫീസര്‍ ഒഴിവുകള്‍
പ്രമുഖസഹകരണസംരംഭമായ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ടിലൈസര്‍ കോഓപ്പറേറ്റീവ് ലിമിറ്റഡില്‍ (ഇഫ്‌കോ) മാനേജ്‌മെന്റ് ട്രെയിനി, ഗ്രാജ്വേറ്റ് എഞ്ചിനിയര്‍ ട്രെയിനി, ഓഫീസര്‍/ സീനിയര്‍ ഓഫീസര്‍ (ട്രെയിനിങ്) തസ്‌തികകളില്‍ ഒഴിവുണ്ട്. മനേജ്‌മെന്റ് ട്രെയിനി തസ്‌തികയിലേക്ക്‌മനുഷ്യവിഭവശേഷിയിലോ പേഴ്‌സൊണേല്‍ മാനേജ്‌മെന്റിലോ എംബിഎയോ പിഡിഡിഎമ്മോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അറുപതുശതമാനം മാര്‍ക്കുണ്ടായിരിക്കണം. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് അമ്പത്തഞ്ചുശതമാനം മതി. ഹിന്ദിയും ഇംഗ്ലീഷും അറിഞ്ഞിരിക്കണം. കമ്പ്യൂട്ടര്‍ പ്രാവീണ്യം വേണം. പ്രായം 25വയസ്സ്. പട്ടികജാതിപ-പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും ക്രീമിലെയറില്‍ പെടാത്ത മറ്റുപിന്നാക്കസമുദായക്കാര്‍ക്ക് മൂന്നുംകൊല്ലം ഇളവനുവദിക്കും. 2026 ഏപ്രില്‍ മുപ്പത് അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. ഒരുവര്‍ഷമാണു പരിശീലനകാലം. ഇക്കാലത്ത് സ്റ്റൈപ്പെന്റും ആനുകൂല്യങ്ങളുമടക്കം മാസം അമ്പത്തയ്യായിരം രൂപ ലഭിക്കും. ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. ഏപ്രില്‍ 29നകം അപേക്ഷിക്കണം. ഓണ്‍ലൈനായിമാത്രമേ അപേക്ഷിക്കാവൂ. മറ്റുവിധത്തിലുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല.

ഗ്രാജ്വേറ്റ് എഞ്ചിനിയര്‍ ട്രെയിനി തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്‌ട്രുമെന്റേഷന്‍ ആന്റ് ഇലക്ട്രോണിക്‌സ്, സിവില്‍, ഐടി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയിലൊന്നില്‍ എഞ്ചിനിയറിങ് ബിരുദമോ നിര്‍മിതബുദ്ധിയില്‍ ബിരുദമോ വേണം. അറുപതുശതമാനം മാര്‍ക്കുണ്ടായിരിക്കണം. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് അമ്പത്തഞ്ചുശതമാനം മതി. പ്രായപരിധി മുപ്പതുവയസ്സ്. 2026 ഏപ്രില്‍ മുപ്പത് അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റുപിന്നാക്കസമുദായക്കാര്‍ക്കു മൂന്നുംവര്‍ഷം ഇളവു ലഭിക്കും. ഒരുവര്‍ഷമാണു പരിശീലനകാലം. ഇക്കാലത്ത് സ്റ്റൈപ്പന്റും ആനുകൂല്യങ്ങളുമടക്കം അറുപത്തയ്യായിരം രൂപ മാസം ലഭിക്കും. ഹിന്ദിയും ഇംഗ്ലീഷും അറിഞ്ഞിരിക്കണം. കമ്പ്യൂട്ടര്‍അധിഷ്‌ഠിതഓണ്‍ലൈന്‍പരീക്ഷയും അഭിമുഖവുമുണ്ടാകും. ഈ തസ്‌തികയിലേക്ക് ഏപ്രില്‍ മുപ്പതിനകമാണ് അപേക്ഷിക്കേണ്ടത്.
ഓഫീസര്‍ /സീനിയര്‍ ഓഫീസര്‍ (ട്രെയിനിങ്) തസ്‌തികയിലേക്ക് അപേക്ഷിക്കാന്‌ഡ സോയില്‍ സയന്‍സിലോ കാര്‍ഷികരസതന്ത്രത്തിലോ പിഎച്ച്‌ഡി വേണം. പ്രായം 30-40. 2026 ഏപ്രില്‍ ഒന്ന് അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റുപിന്നാക്കസമുദായക്കാര്‍ക്കും മൂന്നുംവര്‍ഷം ഇളവു കിട്ടും. ഹിന്ദിയും ഇംഗ്ലീഷും അറിഞ്ഞിരിക്കണം. ഏപ്രില്‍ 29നകം ഓണ്‍ലൈനായി അപേക്ഷിക്കണം.
താല്‍പര്യമുള്ളവര്‍ https://aavedan.iffco.coop/MTRecruitment/https://aavedan.iffco.coop/MTRecruitment/ ലേക്ക് അപേക്ഷിക്കണം.

