എല്‍ഐസി ഹൗസിങ്‌ ഫിനാന്‍സില്‍ 180 ഒഴിവ്‌

Moonamvazhi

എല്‍ഐസിയുടെ ഭവനധനസഹായഉപസ്ഥാപനത്തില്‍ (എല്‍ഐസിഎച്ച്‌എഫ്‌എല്‍) ജൂനിയര്‍ അസിസ്റ്റന്റുമാരുടെ 180 ഒഴിവുണ്ട്‌. കേരളത്തില്‍ എറണാകുളത്തും പാലക്കാടും തൃശ്ശൂരും ഓരോന്നുവീതം മൂന്നൊഴിവാണുള്ളത്‌. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. ഏപ്രില്‍ മുപ്പതിനകം അപേക്ഷിക്കണം. ഒന്നാം കാറ്റഗറി വിഭാഗം നഗരങ്ങളില്‍ മാസം 41509 രൂപയും രണ്ടാംകാറ്റഗറിവിഭാഗം നഗരങ്ങളില്‍ 39909 രൂപയും മൂന്നാംകാറ്റഗറിവിഭാഗം നഗരങ്ങളില്‍ 38709രൂപയും കിട്ടും. പ്രായപരിധി 21-30. യോഗ്യത: അമ്പത്തഞ്ചുമാനം മാര്‍ക്കോടെ ബിരുദം. കമ്പ്യൂട്ടര്‍ അറിഞ്ഞിരിക്കണം. പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന. www.lichousing.comhttp://www.lichousing.com എന്ന വെബ്‌സൈറ്റിലൂടെയാണ്‌ അപേക്ഷിക്കേണ്ടത്‌. എണ്ണൂറുരൂപ അപേക്ഷാഫീസുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കിട്ടും.

Moonamvazhi

Authorize Writer

Moonamvazhi has 1075 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!