നിക്ഷേപം തിരിച്ചുകൊടുക്കാന്‍ ഉത്തരവ്‌

Moonamvazhi

ഇന്ത്യന്‍ പീപ്പിള്‍ മള്‍ട്ടിസ്റ്റേറ്റ്‌ മള്‍ട്ടിപര്‍പ്പസ്‌ സഹകരണസംഘത്തില്‍ 2015ല്‍ അരലക്ഷംരൂപ നിക്ഷേപിച്ച നിക്ഷേപക മരിച്ചപ്പോള്‍ തുക അവകാശപ്പെട്ട മകള്‍ക്ക്‌ അതു നിഷേധിക്കപ്പെട്ട സംഭവത്തില്‍ നിക്ഷേപം പലിശസഹിതം തിരിച്ചുകൊടുക്കാന്‍ സംഘത്തോട്‌ കേന്ദ്രസഹകരണഓംബുഡ്‌സ്‌മാന്‍ ഉത്തരവിട്ടു. 2025 ഏപ്രില്‍ 27നു മരിച്ച സുലോചന സംബാജ്‌ രാജ്‌പുരെയുടെ നിക്ഷേപം മകള്‍ അരുണാ വാങ്കര്‍ക്കു നല്‍കാനാണ്‌ ഉത്തരവ്‌.അരുണാ വാങ്കര്‍ തുകയ്‌ക്കായി അയച്ച അപേക്ഷയും ഓംബുഡ്‌സ്‌മാന്‍ അയച്ച നോട്ടീസും ഓര്‍മപ്പെടുത്തല്‍കത്തും കൈപ്പറ്റാതെ മടങ്ങുകയാണുണ്ടായത്‌. സംഘത്തിനു നിക്ഷേപം തിരിച്ചുകൊടുക്കാന്‍ താല്‍പര്യമില്ലെന്നു വ്യക്തമാണെന്ന്‌ ഓംബുഡ്‌സ്‌മാന്‍ ഉത്തരവില്‍ പറയുന്നു. മഹാരാഷ്ട്ര സോലാപൂരിലുള്ള സംഘമാണിത്‌.

Moonamvazhi

Authorize Writer

Moonamvazhi has 1043 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!