നബാര്‍ഡ്‌ ഇന്നൊവേഷന്‍ ചലഞ്ചിന്‌ അപേക്ഷ ക്ഷണിച്ചു; 30ലക്ഷത്തിന്റെ സമ്മാനങ്ങള്‍

Moonamvazhi

മൂന്ന്‌ എന്‍ട്രികള്‍ക്കായി 30ലക്ഷംരൂപ സമ്മാനത്തുകയുള്ള കാലാവസ്ഥാപ്രതിരോധ ഇന്നൊവേഷന്‍ ചലഞ്ചിന്‌ ദേശീയകാര്‍ഷികഗ്രാമവികസനബാങ്ക്‌ അപേക്ഷ ക്ഷണിച്ചു. ഒന്നാംസമ്മാനം ലഭിക്കുന്ന എന്‍ട്രിക്ക്‌ 15ലക്ഷം രൂപയും രണ്ടാംസമ്മാനം ലഭിക്കുന്ന എന്‍ട്രിക്ക്‌ 10ലക്ഷം രൂപയും മൂന്നാംസമ്മാനം ലഭിക്കുന്ന എന്‍ട്രിക്ക്‌ അഞ്ചുലക്ഷം രൂപയും ലഭിക്കും. മാര്‍ച്ച്‌ 30നകം അപേക്ഷിക്കണം. ഗവേഷകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും അക്കാദമിക്‌ സ്ഥാപനങ്ങള്‍ക്കും സ്വകാര്യമേഖലാഇന്നൊവേറ്റര്‍മാര്‍ക്കും പങ്കെടുക്കാം. കാലാവസ്ഥാസ്റ്റാക്കിനായി (ഏകീകൃതവിവരഘടന) ലാഭകരമായ നടപ്പാക്കല്‍ സംവിധാനങ്ങള്‍ നിര്‍ദേശിക്കുകയാണു വേണ്ടത്‌. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു വൈദഗ്‌ധ്യസഹായം, രക്ഷാകര്‍തൃത്ത്വം, ഗ്രാന്റ്‌ എന്നിവ കിട്ടും. ഇതിന്റെയാക്കെ സഹായത്തോടെ ഇന്ത്യയുടെ ഗ്രാമീണസമ്പദ്‌വ്യവസ്ഥയുടെ കാലാവസ്ഥാപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന സമഗ്രവും വികസനോന്‍മുഖവുമായ സംവിധാനങ്ങള്‍ തയ്യാറാക്കുക എന്നതാണു മല്‍സരം.

സ്ഥാപനങ്ങളില്‍നിന്നും ഒരേതരം സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നും രണ്ടോാമൂന്നോവിഭാഗങ്ങളിലായുള്ള കണ്‍സോര്‍ഷ്യങ്ങളില്‍നിന്നുമൊക്കെ മൂന്നുമുതല്‍ അഞ്ചുവരെ പേരടങ്ങുന്ന ടീമുകള്‍ക്കു പങ്കെടുക്കാം. നാഷണല്‍ ക്ലൈമറ്റ്‌ സ്റ്റാക്ക്‌ ഇന്നൊവേഷന്‍ ചലഞ്ച്‌ എന്നു പേരിട്ടിരിക്കുന്ന ഇത്‌ കാര്‍ഷികരംഗത്തെ കാലാവസ്ഥാഡാറ്റ മുതല്‍ അതിവേഗം ബുദ്ധിപൂര്‍വം തീരുമാനമെടുക്കാനുള്ള കഴിവുവരെ പ്രദാനം ചെയ്യാനുള്ള സംരഭമാണ്‌. നബാര്‍ഡിന്റെ ഡിക്ര (ഡാറ്റാ ഇന്‍ ക്ലൈമറ്റ്‌ റെസിലന്റ്‌ അഗ്രികള്‍ച്ചര്‍) പ്ലാറ്റ്‌ഫോമില്‍ സ്ഥാപിതമായ കാലാവസ്ഥാബുദ്ധിസംവിധാനമാണ്‌ നാഷണല്‍ ക്ലൈമറ്റ്‌ സ്റ്റാക്ക്‌ ഫോര്‍ ഇന്ത്യ. ഗേറ്റ്‌സ്‌ഫൗണ്ടേഷനുമായും ഡാല്‍ബെര്‍ഗുമായും സഹകരിച്ചാണു ചലഞ്ച്‌ സംഘടി്‌പിക്കുന്നത്‌.

ഇന്ത്യയുടെ കാലാവസ്ഥാപപ്രതിരോധസംവിധാനത്തിലെ വിടവുകള്‍ പരിഹരിക്കലാണു വെല്ലുവിളി. ഇന്ത്യന്‍ഗ്രാമങ്ങള്‍ക്കായി അടുത്തകാലത്തുതന്നെ (10-15വര്‍ഷം) നടപ്പാക്കാവുന്ന ഒരു സമഗ്ര-പരസ്‌പരപ്രവര്‍ത്തനക്ഷമ-കാലാവസ്ഥാവിവരസംവിധാനത്തിന്റെ അഭാവം എങ്ങനെ പരിഹരിക്കാം എന്നതാണു പ്രശ്‌നം. കൃഷിയില്‍ പ്രതികൂലകാലാവസ്ഥയുടെ പ്രശ്‌നങ്ങള്‍ കൂടിവരികയാണ്‌. ദുരന്തനിവാരണ-സാമ്പത്തികസംവിധാനങ്ങള്‍ വേണ്ടത്ര സക്രിയമല്ല. കാലാവസ്ഥാവിവരങ്ങള്‍ നിരവധി സ്ഥാപനങ്ങളിലായി ചിതറിക്കിടക്കുകയാണ്‌. വിവരങ്ങളുടെ പേറ്റന്റ്‌ പ്രശ്‌നങ്ങളുണ്ട്‌. യാഥാര്‍ഥ്യങ്ങളുമായി ഒത്തുനോക്കി പരിശോധിക്കാത്തതിന്റെ വിടവുകളുമുണ്ട്‌. ഇതൊക്കെമൂലം കര്‍ഷകരും ബാങ്കുകളും നയരൂപവല്‍കരണവിദഗ്‌ധരും അനിശ്ചിതത്വം നേരിടുന്നു. ഇതു പരിഹരിക്കാന്‍ പറ്റിയ കാലാവസ്ഥാസ്റ്റാക്ക്‌ രൂപകല്‍പനചെയ്യാനാണു മല്‍സരം.

വ്യത്യസ്‌തങ്ങളായ കാലാവസ്ഥാവിവരങ്ങളും, പരസ്‌പരം പ്രവര്‍ത്തിക്കുന്ന എപിഐ (ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ്‌ ഇന്റര്‍ഫേസ്‌)കളും, ഘട്ടംഘട്ടമായ മാതൃകകളും, യൂസര്‍ റെഡിയായ ഡാഷ്‌ബോര്‍ഡുകളും ഏകോപിപ്പിക്കപ്പെടുന്ന സമഗ്രചട്ടക്കൂട്‌ രൂപവല്‍കരിക്കലാണു പ്രധാനം. ഇതു പിന്നീടു ഡിജിറ്റലായ പൊതുഅടിസ്ഥാനഘടനായായി മാറ്റും. വിശ്വാസ്യവും പ്രാദേശികതലത്തില്‍ ലഭ്യവുമായ തുറന്നതും നടപ്പാക്കാവുന്നതുമായ കാര്‍ഷികവിജ്ഞാനവും ഗ്രാമീണസാമ്പത്തികസഹായവും പൊതുആസുത്രണവും ഈ അടിസ്ഥാനഘടനയില്‍ സാധ്യമാവും. ഘടനാപരമായ സഹകരണത്തിന്റെ സ്‌പിരിറ്റിലായിരിക്കും ഇത്‌. കൂടുതല്‍ വിവരങ്ങള്‍ www.climatestackinnovationchallenge.comhttp://www.climatestackinnovationchallenge.com ല്‍ ലഭിക്കും.

 

Moonamvazhi

Authorize Writer

Moonamvazhi has 1034 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!