ലിക്വഡേഷന്‍: 64 സംഘത്തില്‍ ക്ലെയിംനോട്ടീസ്‌;ആറെണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

Moonamvazhi
പ്രവര്‍ത്തനരഹിതമായ സഹകരണസംഘങ്ങളില്‍ ലിക്വിഡേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതിന്റെ ഭാഗമായി 64 സംഘങ്ങളില്‍ ക്ലെയിംനോട്ടീസും 11 സംഘങ്ങളില്‍ ലിക്വിഡേറ്റര്‍ നിയമനവുമായി. ആറുസംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. തൃശ്ശൂര്‍ ജില്ലയില്‍മാത്രം 59 സഹകരണസംഘങ്ങളില്‍ ക്ലെയിം നോട്ടീസുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കാസര്‍ഗോഡ്‌ ജില്ലയില്‍ മൂന്നും,പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ ഓരോന്നുവീതവും സംഘങ്ങളില്‍ ക്ലെയിംനോട്ടീസുകളായി. ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നു വിവിധജില്ലകളിലായി ആറു സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷനാണു റദ്ദാക്കിയത്‌.
കോട്ടയംജില്ലയിലെ കെ1136-ാംനമ്പര്‍ പനച്ചിക്കാട്‌ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം, കെ 1018-ാംനമ്പര്‍ കോട്ടയം വനിതാസഹകരണസംഘം, കെ 941 പാമ്പാടി പഴം പച്ചക്കറി സഹകരണസംഘം, പത്തനംതിട്ടജില്ലയിലെ മുതുപേഴുങ്കല്‍ ക്ഷീരോല്‍പാദകസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ പി.റ്റി. 140-ഡി-ആപ്‌കോസ്‌), കൊല്ലംജില്ലയിലെ ക്യു 1379-ാംനമ്പര്‍ ശാസ്‌താംകോട്ട പ്രിന്റിങ്‌ ആന്റ്‌ പബ്ലിഷിങ്‌ സഹകരണസംഘം, കണ്ണൂര്‍ ജില്ലയിലെ മലബാര്‍ പ്രീപ്രൈമറി ടീച്ചേഴ്‌സ്‌ ആന്റ്‌ ഹെല്‍പ്പേഴ്‌സ്‌ സോഷ്യല്‍ വെല്‍ഫയര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ സി 2038) എന്നിവയുടെ രജിസ്‌ട്രേഷനാണു റദ്ദാക്കിയത്‌.ലിക്വിഡേഷന്‍ പൂര്‍ത്തിയാതിനാലാണിത്‌.
പാലക്കാട്‌ ജില്ലയിലെ ചെത്തല്ലൂര്‍ വനിതാസഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ പി 1008), മണ്ണാര്‍ക്കാട്‌ ബ്ലോക്ക്‌ വനിതാകാറ്ററിങ്‌ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ പി 1140) ലിക്വിഡേറ്ററായി മണ്ണാര്‍ക്കാട്‌ സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ മണ്ണാര്‍ക്കാട്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെ നിയമിച്ചു. തേങ്കുറിശ്ശി പഞ്ചായത്ത്‌ പട്ടികജാതി സര്‍വീസ്‌ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ പി 1024) ലിക്വിഡേറ്ററായി ആലത്തൂര്‍ സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ കുഴല്‍മന്ദ്‌ം യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെ നിയമിച്ചു. മണ്ണാര്‍ക്കാട്‌ താലൂക്ക്‌ ബാംബൂ വര്‍ക്കേഴ്‌സ്‌ പ്രോഡക്ട്‌ ഡവലപ്‌മെന്റ്‌ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ പി 1301), മണ്ണാര്‍ക്കാട്‌ പഞ്ചായത്ത്‌ പട്ടികജാതിസഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ പി 882), അലനല്ലൂര്‍ പഞ്ചായത്ത്‌ പട്ടികജാതി സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ പി 883),തച്ചനാട്ടുകര പഞ്ചായത്ത്‌ പട്ടികജാതി സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ പി 905), ലിക്വിഡേറ്ററായി മണ്ണാര്‍ക്കാട്‌ സഹകരണസംഘം അസിസ്റ്റന്‍ര്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ മണ്ണാര്‍ക്കാട്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെ നിയമിച്ചു. ചളവറ പഞ്ചായത്ത്‌ എസ്‌ സി സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ പി 1062) ലിക്വിഡേറ്ററായി ഒറ്റപ്പാലം സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ ഒറ്റപ്പാലം യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെ നിയമിച്ചു.

മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത്‌ പ്രവാസി ഹരിത സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ എം 935) ലിക്വിഡേറ്ററായി മഞ്ചേരി അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ ഓഫീസിലെ അരീക്കോട്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെ നിയമിച്ചു. മലപ്പുറം ജില്ലാ ഗുഡ്‌സ്‌ വെഹിക്കിള്‍സ്‌ വര്‍ക്കേഴ്‌സ്‌ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ എം 914), പൊന്നാനി നഗരം ഗ്രാന്റ്‌ മണല്‍ മാര്‍ക്കറ്റിങ്‌ ആന്റ്‌ പ്രോസസിങ്‌ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ 891) ലിക്വിഡേറ്ററായി പൊന്നാനി അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ ഓഫീസിലെ പൊന്നാനി യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെ നിയമിച്ചു. വെസ്റ്റ്‌ലാന്റ്‌ ലേബര്‍ കോണ്‍ട്രാക്ട്‌ സൊസൈറ്റി ഫോര്‍ മാനുവല്‍ ഡ്രഡ്‌ജ്‌ഡ്‌ സാന്റ്‌ ആന്റ്‌ പ്രോസസിങ്‌ (ക്ലിപ്‌തം നമ്പര്‍ എം 898) ലിക്വിഡേറ്ററായി തിരൂര്‍ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ താനൂര്‍ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെ നിയമിച്ചു. ്‌
തൃശ്ശൂര്‍ജില്ലയില്‍ ക്ലെയിം നോട്ടീസുകള്‍ പ്രസിദ്ധീകരിക്കപ്പെട്ട സംഘങ്ങള്‍ ഇവയാണ്‌: തൃശ്ശൂര്‍ ആയുര്‍വേദസഹകരണഹോസ്‌പിറ്റലില്‍ (ക്ലിപ്‌തം നമ്പര്‍ ആര്‍ 370), പ്രിയദര്‍ശിനി ടീക്‌ പ്ലാന്റേഷന്‍ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ആര്‍ 4393), ടിഡബ്ലിയുസിസിഎസ്‌ എംപ്ലോയീസ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 295), തിരൂര്‍ പഞ്ചായത്ത്‌ കണ്‍സ്യൂമര്‍ സ്റ്റോര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 887), നാച്വര്‍ ഡയമണ്ട്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1237), കോലഴി പഞ്ചായത്ത്‌ ബീഡി നിര്‍മാണ വനിതാസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 912), തൃശ്ശൂര്‍ ജില്ലാ പാരലല്‍ കോളേജ്‌ വെല്‍ഫയര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1320), തൃശ്ശൂര്‍ താലൂക്ക്‌ ടൂറിസം ഡവലപ്‌മെന്റ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 853), മരോട്ടിച്ചാല്‍ സോഷ്യല്‍ വെല്‍ഫയര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1463), ഒല്ലൂര്‍ മേഖലാ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1002), പുത്തൂര്‍ ലിഫ്‌റ്റ്‌ ഇറിഗേഷന്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 965), തൃശ്ശൂര്‍ ജില്ലാഫോട്ടോഗ്രാഫിക്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 180), അഡ്വക്കേറ്റ്‌ ഹൗസിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 836), വിളക്കുമാടം അകമ്പാടം കര്‍ഷകവിപണനസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 924), തൃശ്ശൂര്‍ജില്ലാ ലേബേഴ്‌സ്‌ എഞ്ചിനിയറിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1005), തൃശ്ശൂര്‍ ജില്ലാ സംഘടിതഅസംഘടിതമേഖലാവനിതാസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1428), തൃശ്ശൂര്‍ താലൂക്ക്‌ സ്‌മോള്‍ ഫാര്‍മേഴ്‌സ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1236), എറവ്‌ കര്‍ഷകസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 777), തൃശ്ശൂര്‍ പ്രൈവറ്റ്‌ മെഡിക്കല്‍ ടെക്‌നീഷ്യന്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1282), തൃശ്ശൂര്‍ ഹെഡ്‌പോസ്‌റ്റോഫീസ്‌ കാന്റീന്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 797), തൃശ്ശൂര്‍ ജില്ലാ ബില്‍ഡിങ്‌ മെറ്റീരിയല്‍സ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 862), തൃശ്ശൂര്‍ ജില്ലാ അണ്‍എംപ്ലോയീസ്‌ വെല്‍ഫയര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 176), തൃശ്ശൂര്‍ ജില്ലാ സോഷ്യല്‍ വെല്‍ഫയര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ 903), തൃശ്ശൂര്‍ ജില്ലാ കോഓപ്പറേറ്റീവ്‌ ആന്റ്‌ മാര്‍ക്കറ്റിങ്‌ ആന്റ്‌ പ്രോസസിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 570), തൃശ്ശൂര്‍ ജില്ലാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 877), ശ്രീരാമന്‍ചിറ കോള്‍ കേര കര്‍ഷകസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 865), കാഞ്ഞാണി പടന്ന ലിഫ്‌റ്റ്‌ ഇറിഗേഷന്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 209), കൈപ്പറമ്പ്‌ പഞ്ചായത്ത്‌ മാര്‍ക്കറ്റിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 895), തൃശ്ശൂര്‍ താലൂക്ക്‌ കള്ളുല്‍പാദകസഹകരണസംഘം (ആര്‍ 316), താന്ന്യം പഞ്ചായത്ത്‌ കണ്‍സ്യൂമര്‍ സ്റ്റോര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 392), അവണൂര്‍ പഞ്ചായത്ത്‌ വനിതാസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 869), ചെറുകിടകാര്‍ഷികോല്‍പന്ന എംപിസിഎസ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1182), അന്തിക്കാട്‌ ബ്ലോക്ക്‌ ലേബര്‍ കോണ്‍ട്രാക്ട്‌സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 917), തൃശ്ശൂര്‍ താലൂക്ക്‌ കള്ളുവ്യവസായത്തൊഴിലാളിസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1075), അന്തിക്കാട്‌ ബ്ലോക്ക്‌ കണ്‍സ്യൂമര്‍ സ്‌റ്റോര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 644), തൃശ്ശൂര്‍ വൈരക്കല്‍ തൊഴിലാളിസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 789), തൃശ്ശൂര്‍ ഡിസ്‌ട്രിക്ട്‌ മിനി ഫുഡ്‌ പ്രോഡക്ട്‌സ്‌ മാര്‍ക്കറ്റിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 955), തൃശ്ശൂര്‍ ഡിസ്‌ട്രിക്ട്‌ റീട്ടെയില്‍ കെമിസ്റ്റ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 971), ന്യൂസ്‌പേപ്പര്‍ ഏജന്റ്‌സ്‌ ആന്റ്‌ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ വിവിധോദ്ദേസ്യസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1291), കൈപ്പറമ്പ്‌ പഞ്ചായത്ത്‌ കണ്‍സ്യൂമര്‍‌സ്റ്റോര്‍ (ക്ലിപ്‌തം നമ്പര്‍ ആര്‍ 891), പുഴയ്‌ക്കല്‍ ബ്ലോക്ക്‌ വ്യാപാരിവ്യവസായിക്ഷേമസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1493), അടാട്ട്‌ പഞ്ചായത്ത്‌ ജനറല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ്‌ ആന്റ്‌ പ്രോസസിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1009), അരിമ്പൂര്‍ പഞ്ചായത്ത്‌ എംപിസിഎസ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1158), വെട്ടുകാട്‌ മാര്‍ക്കറ്റിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 893), പേരാമംഗലം കര്‍ഷകകാര്‍ഷികേതരസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1375), തൃശ്ശൂര്‍ ജില്ലകേരോല്‍പന്ന സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 975), എക്‌സ്‌പ്രസ്‌ ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 664), പുഴയ്‌ക്കല്‍ ബ്ലോക്ക്‌ കര്‍ഷകവിവിധോദ്ദേശ്യസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1324), തൃശ്ശൂര്‍ ജില്ല ന്യൂസ്‌പേപ്പര്‍ ഏജന്റ്‌സ്‌ ആന്റ്‌ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ സഹകരണസംഘം (ക്ലിപ്‌തം ആര്‍ 951), വടക്കേമുള്ളൂര്‍ കായര്‍കര്‍ഷകസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 349), തൃശ്ശൂര്‍ ഡിസ്‌ട്രിക്‌റ്റ്‌ കണ്‍സ്‌ട്രക്ഷന്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 825), തോളൂര്‍ ഗ്രാമപഞ്ചായത്ത്‌ വ്യാപാരിവ്യവസായി സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1192), ശിവരാമപുരം ഹരിജന്‍ കോളനി സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 493), തൃശ്ശൂര്‍ ഡിസ്‌ട്രിക്ട്‌ മൊബൈല്‍ റസ്റ്റോറന്റ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 946), തൃശ്ശൂര്‍ ഡിസ്‌ട്രിക്ട്‌ ടെലികമ്മൂണിക്കേഷന്‍ എംപ്ലോയീസ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 776), പുഴയ്‌ക്കല്‍ ബ്ലോക്ക്‌ അംഗന്‍വാടി വര്‍ക്കേഴ്‌സ്‌ ആന്റ്‌ ഹെല്‍പേഴ്‌സ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1347), പൂങ്കുന്നം കണ്‍സ്യൂമര്‍സഹകരണസ്റ്റോര്‍ (ക്ലിപ്‌തം നമ്പര്‍ ആര്‍ 856), പ്രിയദര്‍ശിനി ടീക്‌ പ്ലാന്റേഷന്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 4393). ഇവയില്‍നിന്ന്‌ ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ 60ദിവസത്തിനം നേരിട്ടോ ഏജന്റ്‌ വഴിയോ അറിയിക്കണമെന്നും ഇവയിലേക്ക്‌ ആരെങ്കിലും പണം അടക്കാനുണ്ടെങ്കില്‍ ഒരുമാസത്തിനകം നേരിട്ട്‌ അടച്ചു രശീത്‌ വാങ്ങണമെന്നും തൃശ്ശൂര്‍ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ ലിക്വിഡേറ്ററായി ചുമതലപ്പെടുത്തിയിട്ടുള്ള ഓഫീസറാണ്‌ അറിയിച്ചിട്ടുള്ളത്‌.
കാസര്‍ഗോഡ്‌ ജില്ലയിലെ ക്ലിപ്‌തം നമ്പര്‍ സി 1190 കൊന്നകാക്ട്‌ സംയോജിതകയര്‍വ്യവസായസഹകരണസംഘത്തില്‍നിന്ന്‌ ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ 60ദിവസത്തിനകം നേരിട്ടോ ഏജന്‍രുവഴിയോ സമീപിക്കണമെന്നും സംഘത്തിലേക്കു പണമടക്കാനുള്ളവര്‍ നേരിട്ടുവന്ന്‌ അടക്കണമെന്നും ലിക്വിഡേറ്ററായ കാഞ്ഞങ്ങാട്‌ കയര്‍ഇന്‍സ്‌പെക്ടര്‌ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ക്ലിപ്‌തം നമ്പര്‍ സി 1201 പുളിങ്ങോം സംയോജിത കയര്‍വ്യവസായസഹകരണസംഘത്തിന്റെ കാര്യത്തിലും ക്ലിപ്‌തം നമ്പര്‍ 1282 വലിയപറമ്പ്‌ സംയോജിത കയര്‍വ്യവസായസഹകരണസംഘത്തിന്റെ കാര്യത്തിലും ഇതേഓഫീസര്‍ മേല്‍പറഞ്ഞ അറിയിപ്പു നല്‍കിയിട്ടുണ്ട്‌.
പാലക്കാട്‌ ജില്ലയിലെ ചളവറ പഞ്ചായത്ത്‌ പട്ടികജാതിസഹകരണസംഘത്തില്‍നിന്ന്‌ (ക്ലിപ്‌തം നമ്പര്‍ പി 1062) ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ 60ദിവസത്തിനകം അറിയിക്കയും ആരെങ്കിലും പണം അടക്കാനുണ്ടെങ്കില്‍ ഒരുമാസത്തിനകം അടക്കുകയും ചെയ്യണമെന്നു ലിക്വിഡേറ്ററായ ഒറ്റപ്പാലം സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ ഒറ്റപ്പാലം യൂണിറ്റ്‌ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്‌ ഗ്രൂപ്പ്‌ പ്രൈമറി സ്‌കൂള്‍ സഹകരണസംഘത്തില്‍ (ക്ലിപ്‌തം നമ്പര്‍ എം 138) നിന്നു പണം കിട്ടാനുള്ളവര്‍ 60ദിവസത്തിനുള്ള അറിയിക്കുകയും സംഘത്തില്‍ പണമടക്കാനുള്ളവര്‍ ഒരുമാസത്തിനുള്ളില്‍ അടക്കുകയും സംഘത്തിന്റെ ആസ്‌തി ആരുടെയെങ്കിലും പക്കലുണ്ടെങ്കില്‍ തനിക്കു കൈമാറുകയും ചെയ്യണമെന്നു ലിക്വിഡേറ്ററായ പൊന്നാനി അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ അണ്ടത്തോട്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 1034 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!