ക്ഷീരസംഘാംഗമല്ലാത്തവര് രജിസ്ട്രേഷന് എടുക്കണം
ക്ഷീരസഹകരണസംഘത്തില്‍ അംഗങ്ങളായി പാല്മുഴുവന് സംഘത്തിനു നല്കുന്നവരല്ലാത്ത ക്ഷീരോല്പാദകരും പാല്വില്പനക്കാരും എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിട്ടി ഓഫ് ഇന്ത്യ) രജിസ്ട്രേഷന് എടുക്കണമെന്ന് അറിയിപ്പ്. ഇവര്‍ക്കു രജിസ്ട്രേഷനോ ലൈസന്‍സോ ഉറപ്പാക്കാന്‍ പ്രത്യേകരജിസ്ട്രേഷന്ഡ്രൈവു കള്‍ നടത്തണമെന്ന് എഫ്എസ്എസ്എഐ സംസ്ഥാനസര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചു.
ക്ഷീരസംഘങ്ങളില്‍ അംഗങ്ങളല്ലാത്ത ചില ക്ഷീരകര്‍ഷകരും പാല്വില്പനക്കാരും എഫ്എസ്എസ്എഐയില്‍ രജിസ്റ്റര്‍ ചെയ്യുകയോ ലൈസന്‍സെടുക്കുകയോ ചെയ്യാതെ ഭക്ഷ്യബിസിനസ് നടത്തുന്നതു ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണിത്.
ക്ഷീരസംഘങ്ങളില്‍ അംഗങ്ങളല്ലാത്ത ചില ക്ഷീരകര്‍ഷകരും പാല്വില്പനക്കാരും എഫ്എസ്എസ്എഐയില്‍ രജിസ്റ്റര്‍ ചെയ്യുകയോ ലൈസന്‍സെടുക്കുകയോ ചെയ്യാതെ ഭക്ഷ്യബിസിനസ് നടത്തുന്നതു ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണിത്.

പാലില്‍ മായം ചേര്‍ത്ത സംഭവങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഉണ്ടായിട്ടുണ്ട്. അത്തരം ക്ഷീരോല്പാദകര്ക്കും വില്പനക്കാര്ക്കും രജിസ്ട്രേഷനോ ലൈസന്‍സോ ഉണ്ടോ എന്നു പരിശോധിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരോടും ലൈസന്സ്അധികൃതരോടും ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥരോടും നിര്‍ദേശിക്കണം. ക്ഷീരോല്പാദകരും പാല്വില്പനക്കാരും ഉപയോഗിക്കുന്ന ചില്ലറുകളില് പാല് സൂക്ഷിക്കാനാവശ്യമായ താപനില എപ്പോഴും നിലനിര്‍ത്തുന്നുണ്ടോ എന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും സമയാസമയം അധികൃതര്‍ പരിശോധിക്കണം. പാല് കേടാകാതിരിക്കാനും. പൊതുജനാരോഗ്യത്തിനു ദോഷമാകാതിരിക്കാനുമാണിത്്. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കണം. പാലിന്റെയും പാലുല്പന്നങ്ങളുടെയും മാനദണ്ഡപാലനത്തിനു പ്രത്യേകയത്നങ്ങള് നടത്തണമെന്നും എടുത്ത നടപടികള്‍ എല്ലാമാസാര്ധത്തിലും മാസാവസാനത്തിലും അറിയിക്കണമെന്നും എഫ്എസ്എസ്്എഐ 2025 ഡിസംബര്‍ 16ന് നിര്‍ദേശം നല്‍കിയിരുന്നു.

