വയനാട് ദുരിതാശ്വാസനിധി:കെസിഇയു സഹായം 3കോടിയായി
വയനാട് ദുരന്തബാധിതര്‍ക്കായി കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് (സിഐടിയു) 1,0052257രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്കി. ഇതോടെ സംഘടന നല്കിയ സഹായം മൂന്നുകോടിയായി. സിഐടിയു സംസ്ഥാനപ്രസിഡന്റ് ടി.പി. രാമകൃഷ്ണന് എംഎല്‍എ, കെസിഇയു സംസ്ഥാനപ്രസിഡന്റ് പി.എം. വഹീദ, ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്, ട്രഷറര്‍ പി.എസ്. ജയചന്ദ്രന്, സെക്രട്ടറിമാരായ എം.കെ. ശശി, സി.ഡി. വാസുദേവന്‍, മീഡിയ കണ്‍വീനര്‍ വി.എന്‍. വിനീത് എന്നിവര്‍ തുക മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.


