കുടുംബശ്രീയില്‍ അസിസ്റ്റന്റ് പിആര്‍ഒ ഒഴിവ്
കുടംബശ്രീ സംസ്ഥാനമിഷനില്‍ അസിസ്‌റ്റന്റ് പബ്ലിക്‌റിലേഷന്‍സ് ഓഫീസറുടെ ഒരു ഒഴിവുണ്ട്. കരാറില്‍ ഏര്‍പ്പെടുന്ന അന്നുമുതല്‍ സാമ്പത്തികവര്‍ഷാവസാനംവരെയാണു നിയമനം. അതുകഴിഞ്ഞു മികവുനോക്കി നിയമനം നീട്ടിയേക്കാം. യോഗ്യത:(1) ബിരുദം.(2) സര്‍ക്കാര്‍പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യസ്ഥാപനങ്ങളുടെ പബ്ലിസിറ്റി വിഭാഗത്തിലോ വാര്‍ത്താപത്രങ്ങളുടെയോ വാര്‍ത്താഏജന്‍സികളുടെയോ എഡിറ്റോറിയല്‍ വിഭാഗത്തിലോ രണ്ടുകൊല്ലം പ്രവൃത്തിപരിചയം. (3) പ്രസ്‌ബുള്ളറ്റിനുകളും പ്രസ് പബ്ലിസിറ്റി ഹാന്റൗട്ടുകളും തയ്യാറാക്കാനുള്ള കഴിവ്.

അഭികാമ്യയോഗ്യത: സാഹിത്യം, കല, സംസ്‌കാരം, ധനശാസ്‌ത്രം, രാഷ്ട്രമീമാംസ എന്നിവയിലേതിലെങ്കിലും ഇംഗ്ലീഷിലോ മലയാളത്തിലോ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതും ഇംഗ്ലീഷ് പത്രങ്ങളിലോ മലയാളംപത്രങ്ങളിലോ എഡിറ്റോറിയല്‍ ജോലി ചെയ്‌തിട്ടുള്ളതും അഭികാമ്യം.പത്രഓഫീസുകളിലെ പ്രൂഫ് റീഡിങ്ങും സമാനസ്വഭാവത്തിലുള്ള ജോലികളും ചെയ്‌തുള്ള പരിചയത്തിന്റെ കാര്യത്തില്‍ സ്വന്തം സൃഷ്ടി അല്ലാത്തവയുമായി ബന്ധപ്പെട്ടവയെ പത്രപ്രവര്‍ത്തനപരിചയമായി കണക്കാക്കില്ല.
പ്രായപരിധി 2026 ജനുവരി 31ന് 35 വയസ്സില്‍ കൂടരുത്. ശമ്പളം 32550 രൂപ. നിശ്ചിതഫോമിലാണ് അപേക്ഷിക്കേണ്ടത്. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ആണു നിയമനനടപടികള്‍ ചെയ്യുന്നത്. 500 രൂപ പരീക്ഷാഫീസുണ്ട്. www.cmd.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ ഈ സൈറ്റില്‍ കിട്ടും. മാര്‍ച്ച് 10നകം അപേക്ഷിക്കണം.

