സഹകരണക്ഷേമബോര്‍ഡ് 61.87 കോടി സഹായം നല്‍കി
കേരളകോഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ബോര്‍ഡുവഴി 618795904 രൂപ ജിവനക്കാര്‍ക്കു നല്‍കിയതായി സഹകരണമന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. 2021മുതലുള്ള കണക്കാണിത്. ജോലിയിലിരിക്കെ മരിച്ചവരുടെ ആശ്രിതരായ 487 പേര്‍ക്കു 126550000 രൂപയും നല്‍കി. വിരമിച്ച 9018പേര്‍ക്ക് അടച്ചവിഹിതമായി 308852081 രൂപ നല്‍കി. 10% ഇന്‍സന്റീവായി 3085208 രൂപയും നല്‍കി. 2871 ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും 175975123 രൂപ ചികില്‍സാസഹായം നല്‍കി. ഉല്‍സവബത്തയും ബോണസും കൊടുക്കാന്‍ കഴിവില്ലാത്ത സഹകരണസ്ഥാപനങ്ങളിലെ ബോര്‍ഡംഗങ്ങളായ 276 ജീവനക്കാര്‍ക്കു 3000 രൂപ വീതം 828000 രൂപ കൊടുത്തു. കോവിഡുകാലത്തു തിരിച്ചടക്കേണ്ടതില്ലാത്ത സഹായമായി 2500 രൂപ വീതം 133പേര്‍ക്കു 332500 രൂപ നല്‍കി. വിവിധമികവുകള്‍ക്കു 9744 വിദ്യാര്‍ഥികള്‍ക്കു 97451000 രൂപ നല്‍കി ഏഷ്യയിലെ ഏറ്റവുംവലിയ വിദ്യാഭ്യാസസ്‌കോളര്‍ഷിപ്പു സഹകരണവകുപ്പിന്റെതായി മാറിയെന്നും മന്ത്രി അറിയിച്ചു.


