കേരള ബാങ്കിൽ നിന്നു വിരമിച്ചവർ ആഹ്ളാദ പ്രകടനം നടത്തി

Moonamvazhi

കേരള ബാങ്കിൽ നിന്നു വിരമിച്ചവരുടെ പെൻഷൻ വിതരണ ച്ചുമതല കേരള ബാങ്കിലേക്ക് മാറ്റിയ സംസ്ഥാന സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ (കെ.ബി.ആർ.എഫ്)ബാങ്ക് കോഴിക്കോട് റീജിയണൽ ഓഫീസിനു മുമ്പിൽ പ്രകടനം നടത്തി.

“നമ്മുടെ പെൻഷൻ നമ്മുടെ ബാങ്കിലൂടെ” എന്ന മുദ്രാവാക്യവുമായി സംഘടന ദീർഘ കാലമായി ഈ ആവശ്യം ഉന്നയിച്ചു പ്രക്ഷോഭത്തിലായിരുന്നു. അനുകൂല തീരുമാനത്തിൽ സഹകരണ മന്ത്രിയെയും, കേരള ബാങ്ക് മാനേജ്മെന്റിനെയും സംഘടന അഭിനന്ദിച്ചു.സഹകരണ പെൻഷൻ ബോർഡു വഴിയായിരുന്നു ഇതു വരെ പെൻഷൻ വിതരണം .യോഗം കെ.ബി.ആർ.എഫ്.സംസ്ഥാന ട്രഷറർ കെ. പി. അജയകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട്‌ സി. എഛ്. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം.വി.ധർമ ജൻ സംസാരിച്ചു. കെ.ബി.ആർ.എഫ്.ജോയിന്റ് സെക്രട്ടറി പുല്ലോട്ട് ബാലകൃഷ്ണൻ സ്വാഗതവും ഓ. സന്തോഷ്‌ ബാബു നന്ദിയും പറഞ്ഞു.സി. പ്രവീൺകുമാർ കെ. പി. പദ്മജകുമാരി, പി. ദിനേശൻ, എം. കെ രാജാഗോപാലൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

 

Moonamvazhi

Authorize Writer

Moonamvazhi has 956 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!