ഹോമിയോപ്പതിക് സഹകരണഫാര്‍മസിയില്‍ ഒഴിവുകള്‍
ഹോമിയോപ്പതിക് സഹകരണഫാര്‍മസിയായ ആലപ്പുഴ പാതിരപ്പള്ളിയിലെ ഹോംകോയില്‍ ബോയിലര്‍ ഓപ്പറേറ്ററുടെ ഒന്നും ട്രെയിനീ ഡോക്ടര്‍മാരുടെ നാലും ഒഴിവുണ്ട്. ക്ലാസ് 2 ലൈസന്‍സ്‌ഡ് ബോയിലര്‍ ഓപ്പറേറ്റര്‍ തസ്‌തികയിലാണ് ഒഴിവ്. ഐടിഐയോ ഡിപ്ലോമയോ ഉള്ളവരും ബോയിലര്‍ ഓപ്പറേഷനില്‍ മൂന്നുകൊല്ലത്തെ പരിചയവുമുള്ളവരുമായിരിക്കണം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 20നകം [email protected] ലേക്ക് റെസ്യൂമെ അയക്കണം.
ട്രെയിനീ ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ 200 രൂപ അപേക്ഷാഫീസുണ്ട്.
ട്രെയിനീ ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ 200 രൂപ അപേക്ഷാഫീസുണ്ട്.

18മാസമാണു പരിശീലനം. ബിഎച്ച്‌എംഎസ് ജയിച്ചവരും സ്ഥിരവും പ്രാബല്യത്തിലുള്ളതുമായ ടിസി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായ ഹോമിയോ ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപ സുരക്ഷാനിക്ഷേപം അടക്കണം. ഇതു പരിശീലനം കഴിയുമ്പോള്‍ തിരിച്ചു നല്‍കും. പരിശീലനകാലത്തു മാസം 300 രൂപവീതം ഫീസ് നല്‍കണം. പരിശീലനത്തിന്റെ ആദ്യആറുമാസം പൂര്‍ത്തിയാക്കി വിലയിരുത്തല്‍ പരീക്ഷ ജയിക്കുന്നവര്‍ക്കു മാസം 15000 രൂപ സ്റ്റൈപ്പന്റ് കിട്ടും. അപേക്ഷയും വിശദവിവരങ്ങളും ഹാംകോയുടെ വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും രേഖകളും ഫെബ്രുവരി 23നു വൈകിട്ട് അഞ്ചിനകം കിട്ടണം. അപേക്ഷാഫീസ് അടച്ചതിന്റെ രേഖയില്ലാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല. മാനേജിങ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോഓപ്പറേറ്റീവ് ഫാര്‍മസി ലിമിറ്റഡ് നമ്പര്‍ റ്റി-432, പാതിരപ്പള്ളി പി.ഒ, ആലപ്പുഴ പിന്‍കോഡ് 688521 എന്ന വിലാസത്തിലാണ് അപേക്ഷ എത്തിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ലഭിക്കും. www.homcokerala.com ആണ് വെബ്‌സൈറ്റ് വിലാസം. പ്രോജക്ട് എഞ്ചിനിയറെ ബന്ധപ്പെട്ടാലും വിശദവിവരങ്ങള്‍ ലഭിക്കും. ഫോണ്‍: 0477-2258012, 9497590284.

