സഹകരണസര്‍വകലാശാലയില്‍ ഒഴിവുകള്‍
ഗുജറാത്തിലെ ആനന്ദ് ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (ഇര്‍മ) കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരിയൂണിവേഴ്‌സിറ്റിയില്‍ വികസനം/ഗ്രാമീണധനശാസ്‌ത്രം വിഭാഗത്തില്‍് ആര്‍ബിഐ ചെയര്‍ പ്രൊഫസറുടെയും അഡ്‌മിനിസ്‌ട്രേറ്റീവ് എക്‌സിക്യൂട്ടീവ് ട്രെയിനിയുടെയും, പ്രോഗ്രാം എക്‌സിക്യൂട്ടീവിന്റെയും, റിസര്‍ച്ച് അസിസ്റ്റന്റിന്റെയും ഒഴിവുകളുണ്ട്.
ആര്‍ബിഐ ചെയര്‍ പ്രൊഫസര്‍ തസ്‌തികയിലേത് അഞ്ചുകൊല്ലത്തെ കരാര്‍നിയമനമാണ്. ശമ്പളം 149000-218900 രൂപ. യോഗ്യതകള്‍:(1) 10കൊല്ലത്തെ അധ്യാപന-ഗവേഷണപരിചയമുള്ള പ്രൊഫസറായിരിക്കണം. (2) ഗവേഷണപദ്ധതികളിലോ വലിയ കണ്‍സള്‍ട്ടന്‍സി പദ്ധതികളിലോ നേതൃപാടവം തെളിയിച്ചിരിക്കണം. (3) കഴിഞ്ഞ 10കൊല്ലത്തിനകം 12 ഗവേഷണജേണല്‍ പ്രസിദ്ധീകരണങ്ങളെങ്കിലും നടത്തിയിരിക്കണം. അഞ്ചെണ്ണം എ കാറ്റഗറിക്കുംമുകളിലുള്ളവയിലും രണ്ടെണ്ണം ബി കാറ്റഗറിക്കും മുകളിലുള്ളവയിലും ആയിരിക്കണം.

കൂടുതല്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അവര്‍ക്ക് ആ ഉയര്‍ന്നശമ്പളം തുടര്‍ന്നും കിട്ടും. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 11നകം അപേക്ഷിക്കണം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. www.irma.ac.in ലെ കരിയര്‍ വിഭാഗത്തിലേക്ക് സിവിയും അടുത്തിടെ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളും പിഎച്ച്‌ഡിക്കായുള്ള മുന്‍കൃതികളും അയക്കുകയാണു വേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ മേല്‍പറഞ്ഞ വെബ്‌സൈറ്റില്‍ കിട്ടും.
ഇര്‍മയുടെ സാമൂഹ്യസംരംഭ-സംരംഭകത്വ വികസന ഇന്‍ക്യുബേറ്ററിലാണ് (ഐസീഡ്)അഡ്‌മിനിസ്‌ട്രേഷന്‍ എക്‌സിക്യൂട്ടീവ് ട്രെയിനിയുടെ ഒഴിവ്. സാമൂഹ്യശാസ്‌ത്രങ്ങളിലോ കോമേഴ്‌സിലോ ബിസിനസിലോ മാനേജ്‌മെന്റിലോ അനുബന്ധമേഖലകളിലോ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.പ്രോഗാം മാനേജ്‌മെന്റില്‍ പരിചയം വേണം. ഇന്‍ക്യുബേഷനുമായോ അഡ്‌മിനിസ്‌ട്രേഷനുമായോ ബന്ധപ്പെട്ട മേഖലയിലാണെങ്കില്‍ നല്ലത്. ആശയവിനിമയശേഷി, സംഘാടനപാടവം, സമയമാനേജ്‌മെന്റ്, മൈക്രോസോഫ്‌റ്റ് ഓഫീസ് സ്യൂട്ട്, പ്രോജക്ട് മാനേജ്‌മെന്റ് ടൂളുകള്‍ എന്നിവയില്‍ പ്രാവീണ്യമുണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ പരിചയമുള്ളവര്‍ക്കു മുന്‍ഗണനയുണ്ട്. പ്രായപരിധി 35വയസ്സ്. മൂന്നുകൊല്ലത്തെ കരാര്‍നിയമനമാണ്. ശമ്പളം 25000-30000 രൂപ. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി ഫെബ്രുവരി 21നകം https://irma.ac.i./careers/
പ്രോഗ്രാം എക്‌സിക്യൂട്ടീവിന്റെ ഒഴിവും ഐസീഡിലാണ്. ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിലോ സാമൂഹ്യശാസ്‌ത്രങ്ങളിലോ കൃഷിയിലോ അനുബന്ധമേഖലകളിലോ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദാനന്തരബിരുദധാരികള്‍ക്കു മുന്‍ഗണന. പ്രോഗ്രാംമാനേജ്‌മെന്റില്‍ പരിചയമുണ്ടായിരിക്കണം. സാമൂഹ്യസംരംഭകത്വത്തിലോ ഇന്‍ക്യുബേഷനിലോ മൂല്യശൃംകലാപഠനത്തിലോ സമാനമേഖലകളിലോ ആണു പരിചയമെങ്കില്‍ നല്ലത്. നല്ല ആശയവിനിമയശേഷി വേണം. സംഘാടക,സമയമാനേജ്‌മെന്റ് ശേഷികളും വേണം. മൈക്രോസോഫ്‌റ്റ് ഓഫീസ് സ്യൂട്ടും പ്രോജക്ട് മാനേജ്‌മെന്റ് ടൂളുകളും അറിഞ്ഞിരിക്കണം. സാമൂഹ്യപ്രത്യാഘാതം അളക്കാനും ചട്ടക്കൂടുകള്‍ വിലയിരുത്താനുമുള്ള അറിവുണ്ടായിരിക്കണം. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കുന്നതും നൂതനവല്‍കരണത്തെ പ്രോല്‍സാഹിപ്പിക്കുന്നതുമായ സംരംഭകത്വമനോഭാവം വേണം.
പ്രായപരിധി 28 വയസ്സ്. ഒരുകൊല്ലത്തെ കരാര്‍നിയമനമാണ്. ശമ്പളം 45000-50000രൂപ. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 21നകം https://irma.ac.in/careers/
സാമ്പത്തികപങ്കാളിത്തം സംബന്ധിച്ച ആക്‌സിസ് ബാങ്ക് ചെയറിനുവേണ്ടിയാണ് റിസര്‍ച്ച് അസിസ്റ്റന്റ് തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സാമൂഹ്യശാസ്‌ത്രങ്ങള്‍, ധനശാസ്‌ത്രം, ബാങ്കിങ്ങും ഫൈനാന്‍സസും, വികസനപഠനങ്ങള്‍, സ്ഥിതിവിവരശാസ്‌ത്രം എന്നിവയിലൊന്നില്‍ ബിരുദാനന്തരബിരുദമോ എംബിഎയോ പിജിഡിബിഎമ്മോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഗുണപരമായ വിശകലനപാടവം വേണം. ഇംഗ്ലീഷില്‍ നന്നായി എഴുതാന്‍ കഴിയണം. ഫീല്‍ഡുഗവേഷണത്തിലും വിവരവിശകലനത്തിലും റിപ്പോര്‍ട്ട് എഴുത്തിലും പരിചയമുള്ളവര്‍ക്കു മുന്‍ഗണന.പ്രായപരിധി 35 വയസ്സ്. 11മാസത്തെ കരാര്‍നിയമനമാണ്. ശമ്പളം 35000 രൂപ.താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 22നകം https://www.irma.ac.in/

