34 സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി;14സംഘത്തില്‍ ലിക്വിഡേറ്റര്‍,അഞ്ചില്‍ ക്ലെയിം നോട്ടീസ്
കൊച്ചി തുറമുഖവും കൊച്ചി വിമാനത്താവളവുമടക്കമുള്ള പ്രധാനമേഖലകളില്‍ രജിസ്റ്റര്‍ ചെയ്‌തതും വളരെവര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ചതുമായ നിരവധി സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷന്‍ ലിക്വിഡേഷന്റെ അവസാനനടപടിക്രമത്തിന്റെ ഭാഗമായി റദ്ദു ചെയ്‌തു. എറണാകുളംജില്ലയില്‍ 24 സംഘങ്ങളുടെയും, കൊല്ലംജില്ലയില്‍ ഒമ്പതുസംഘങ്ങളുടെയും, മലപ്പുറം ജില്ലയില്‍ ഒരു സംഘത്തിന്റെയും രജിസ്‌ട്രേഷനാണു റദ്ദാക്കിയത്. ആകെ 34 സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. വിവിധജില്ലകളിലായി 14 സംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. അഞ്ചുസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാര്‍ ക്ലെയിം നോട്ടീസുകള്‍ വിജ്ഞാപനം ചെയ്‌തിട്ടുണ്ട്.
എറണാകുളംജില്ലയില്‍ കൊച്ചിന്‍ എയര്‍പോര്‍ട്ട് എംപ്ലോയീസ് കോഓപ്പറേറ്റീവ് ഹൗസിങ് സംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ ഇ 972), കണയന്നൂര്‍ താലൂക്ക് പ്രിന്റിങ് ആന്റ് പബ്ലിഷിങ് സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ 724), കുമ്പളം കണ്‍സ്യൂമര്‍ സഹകരണസ്റ്റോറിന്റെയും (ക്ലിപ്‌തം നമ്പര്‍ ഇ 723), കുമ്പളം സര്‍വീസ് സഹകരണബാങ്കിന്റെയും (ക്ലിപ്‌തം നമ്പര്‍ 664), ടെലിഗ്രാഫിക് എഞ്ചിനിയറിങ് എംപ്ലോയീസ് സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ ഇ 201), ഇരുമ്പനം അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെയും (ക്ലിപ്‌തം നമ്പര്‍ 559), മുനമ്പം ദേശീയസഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ 2000), കൊച്ചിന്‍ ഡോക്ക് ലേബര്‍ ബോര്‍ഡ് എംപ്ലോയീസ് കണ്‍സ്യൂമര്‍ സ്‌റ്റോറിന്റെയും (ക്ലിപ്‌തം നമ്പര്‍ ഇ 266), കൊച്ചിന്‍ പോര്‍ട്ട് എംപ്ലോയീസ് സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ 373), കൊച്ചിന്‍ ഫെര്‍ടിലൈസേഴ്‌സ് ആന്റ് ഫുഡ് ഗ്രെയിന്‍ ഹാന്റ്‌ലിങ് വര്‍ക്കേഴ്‌സ് സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ ഇ 898), തോപ്പുംപടി സഹകരണകണ്‍സ്യൂമര്‍ സ്റ്റോറിന്റെയും (ക്ലിപ്‌തം നമ്പര്‍ 661), കുന്നുംപുറം സഹകരണകണ്‍സ്യൂമര്‍ സ്റ്റോറിന്റെയും (ക്ലിപ്‌തം നമ്പര്‍ 133), കൊച്ചിന്‍ താലൂക്ക് ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ 322), ഇരവേലി സഹകരണകണ്‍സ്യൂമര്‍ സ്റ്റോറിന്റെയും (ക്ലിപ്‌തം നമ്പര്‍ ഇ 128), എസ്‌ബിഐ സ്റ്റാഫ് ഹൗസിങ് സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ ഇ 269), പറവൂര്‍ ടൗണ്‍ കണ്‍സ്യൂമര്‍ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ ഇ 918), അശോക ടെക്‌സ്‌റ്റൈല്‍സ് എംപ്ലോയീസ് സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ 4153), അങ്കമാലി പാറക്കടവ് മോട്ടോര്‍ തൊഴിലാളി സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ ഇ929), അങ്കമാലി-കാലടി റേഞ്ച് കള്ളുചെത്തുതൊഴിലാളി സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ ഇ 1047), ആലുവ താലൂക്ക് മോട്ടോര്‍ തൊഴിലാളി സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ ഇ 923), കടുങ്ങല്ലൂര്‍ എഡ്യുക്കേഷണല്‍ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ ഇ 881), സ്റ്റാന്റേഡ് പോട്ടറി എംപ്ലോയീസ് സഹകരണസംഘത്തിന്റെയും ( ക്ലിപ്‌തം നമ്പര്‍ 4235), ശ്രീഭൂതപുരം ലിഫ്‌റ്റ് ഇറിഗേഷന്‍ സഹകരണസംഘത്തിന്റെയും ( ക്ലിപ്‌തം നമ്പര്‍ 4235), കോതമംഗലം താലൂക്ക് മഹിളാഗാര്‍മെന്റ്‌സ് സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ ഇ 911) രജിസ്‌ട്രേഷനാണു റദ്ദാക്കിയത്. ലിക്വിഡേഷന്‍ നടപടികളുടെ അന്തിമഘട്ടമെന്ന നിലയിലാണിത്. വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ചവയാണിവ.
കൊല്ലംജില്ലയില്‍ തോമസ് സ്‌റ്റീഫന്‍ കമ്പനി എംപ്ലോയീസ് സഹകരണസംഘത്തിന്റെയും (ക്യു 29), കൊട്ടാരക്കര ടൗണ്‍ പഞ്ചായത്ത് മള്‍ട്ടി പര്‍പ്പസ് സഹകരണസംഘത്തിന്റെയും (3836), പരവൂര്‍ പ്രൈവറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് സഹകരണസംഘത്തിന്റെയും (ക്യു 97), കണ്ടച്ചിറ അഗ്രിക്കള്‍ച്ചറല്‍ സഹകരണസംഘത്തിന്റെയും (എച്ച് ഡബ്ലിയു 9), കൊല്ലം ടൗണ്‍ ഓട്ടോറിക്ഷാത്തൊഴിലാളി സഹകരണസംഘത്തിന്റെയും (ക്യു 464), കൊട്ടാരക്കര താലൂക്ക് കള്ളുചെത്തുവ്യവസായത്തൊഴിലാളി സഹകരണസംഘത്തിന്റെയും (ക്യു 1331), കൊട്ടാരക്കര പ്രാഥമികസഹകരണകാര്ഷികഗ്രാമവി കസനബാങ്കിന്റെയും (ക്യു 1280), കൊല്ലം കോസ്‌റ്റല്‍ ലേബേഴ്‌സ് സഹകരണസംഘത്തിന്റെയും (ക്യു 194), വിളക്കുടി പഞ്ചായത്ത് പട്ടികജാതി സഹകരണസംഘത്തിന്റെയും (ക്യു 1101) രജിസ്‌ട്രേഷനാണു റദ്ദാക്കിയത്.
ഇടുക്കിജില്ലയില്‍ ബൈസണ്‍വാലി ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന്റെ (ഐ 407) രജിസ്‌ട്രേഷനും റദ്ദാക്കിയിട്ടുണ്ട്.
ഇടുക്കിജില്ലയില്‍ ബൈസണ്‍വാലി ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന്റെ (ഐ 407) രജിസ്‌ട്രേഷനും റദ്ദാക്കിയിട്ടുണ്ട്.

കോട്ടയത്തെ സര്‍വീസ് പെന്‍ഷനേഴ്‌സ് സഹകരണകണ്‍സ്യൂമര്‍ സ്റ്റോര്‍ (കെ 863), കോട്ടയം ബിസിഎം കോളേജ് സഹകരണസംഘം (കെ550), കോട്ടയം അഡ്വക്കേറ്റ് സ്‌റ്റാഫ് സഹകരണസംഘം (കെ 1099), രാജീവ്‌ഗാന്ധി മെമ്മോറിയല്‍ റബ്ബര്‍ മാര്‍ക്കറ്റിങ് ആന്റ് പ്രോസസിങ് സഹകരണസംഘം (കെ 847), നാട്ടകം മേഖല ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (കെ 993), ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മാര്‍ക്കറ്റിങ് സഹകരണസംഘം (കെ 900), തിരുവനന്തപുരത്തെ ബാലരാമപുരം പീപ്പിള്‍സ് ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (റ്റി 1243), ഇടുക്കി ജില്ലയില്‍ ഇടുക്കി വികസനബ്ലോക്ക് തൊഴിലുറപ്പുതൊഴിലാളി സഹകരണസംഘം (ഐ635), ഉദയഗിരി കണ്‍സ്യൂമര്‍ സഹകരണസംഘം (ഐ384), പഴയരിക്കണ്ടം ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (ഐ 610), ഇടുക്കി ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സഹകരണസംഘം (ഐ 656), ഇടുക്കി ടൂറിസം ഡവലപ്‌മെന്റ് സഹകരണസംഘം (ഐ555), അയ്യപ്പന്‍കോവില്‍ കണ്‍സ്യൂമര്‍ സഹകരണസംഘം (ഐ 428), ഇടുക്കി ടൂറിസംവികസനയുവജനസഹകരണസംഘം ( ഐ775) എന്നിവയിലാണു ലിക്വിഡേഷന്‍നടപടികളുടെ ഭാഗമായി ലിക്വിഡേറ്റര്‍മാരെ നിയമിച്ചിട്ടുള്ളത്.
പാലക്കാട്ടെ പാലക്കയം സംയോജിതകയര്‍ സഹകരണസംഘത്തില്‍നിന്നും (ലിമിറ്റഡ് നമ്പര്‍ എം 1286) ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ 60ദിവസത്തിനകം അറിയിക്കണമെന്നു ലിക്വിഡേറ്ററായ പൊന്നാനി കയര്‍ പ്രോജക്ട് ഓഫീസിലെ ജൂനിയര്‍ സഹകരണഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സംഘത്തിലേക്കു പണം നല്‍കാനുള്ളവരും അടക്കണം. ഫെബ്രുവരി പത്തിലെ ഗസറ്റിലാണ് അറിയിപ്പ്.
പാലക്കാട്ടെ പാലക്കയം സംയോജിതകയര്‍ സഹകരണസംഘത്തില്‍നിന്നും (ലിമിറ്റഡ് നമ്പര്‍ എം 1286) ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ 60ദിവസത്തിനകം അറിയിക്കണമെന്നു ലിക്വിഡേറ്ററായ പൊന്നാനി കയര്‍ പ്രോജക്ട് ഓഫീസിലെ ജൂനിയര്‍ സഹകരണഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സംഘത്തിലേക്കു പണം നല്‍കാനുള്ളവരും അടക്കണം. ഫെബ്രുവരി പത്തിലെ ഗസറ്റിലാണ് അറിയിപ്പ്.
തിരുവനന്തപുരത്തെ ബാലരാമപുരം പീപ്പിള്‍സ് ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (റ്റി 1243), ബാലരാമപുരം എഡ്യുക്കേഷണല്‍ സഹകരണസംഘം (റ്റി 1359), മലപ്പുറംജില്ലയിലെ പുറത്തൂര്‍ പഞ്ചായത്ത്‌് വനിതാസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ എം 502), പ്രവാസി ഹരിത സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ എം 886) എന്നിവയുടെ ലിക്വിഡേറ്റര്‍മാരും ഇത്തരം അറിയിപ്പു നല്‍കിയിട്ടുണ്ട്. ഫെബ്രുവരി മൂന്നിലെ ഗസറ്റിലാണ് ഈ അറിയിപ്പുകള്‍.

