ഡോ. വര്‍ഗീസ് കുര്യന്‍ സ്മാരക അവാര്‍ഡ് പാലക്കാട് ചപ്പക്കാട് ക്ഷീരോല്‍പ്പാദക സംഘത്തിന്

moonamvazhi

മലബാറിലെ മികച്ച ക്ഷീരോല്‍പ്പാദക സഹകരണസംഘത്തിനു കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് നല്‍കുന്ന ഡോ. വര്‍ഗീസ് കുര്യന്‍ സ്മാരക അവാര്‍ഡിന് ഇത്തവണ പാലക്കാട് ചപ്പക്കാട് ക്ഷീരോല്‍പ്പാദക സഹകരണസംഘം അര്‍ഹമായി. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ്തുക.

സെപ്റ്റംബര്‍ ഒമ്പത് തിങ്കളാഴ്ച ചാലപ്പുറം സജന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കേരള നിയമസഭാസ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ അവാര്‍ഡ് സമ്മാനിക്കും.