കാഞ്ഞൂര്‍ ബാങ്കിന്റെ പുതിയേടംശാഖ നവീകരിച്ചു

moonamvazhi
എറണാകുളംജില്ലയിലെ  കാലടി കാഞ്ഞൂര്‍ റൂറല്‍ സഹകരണബാങ്കിന്റെ നവീകരിച്ച കാഞ്ഞൂര്‍ പുതിയേടം ശാഖ അന്‍വര്‍ സാദത്ത് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് ജോയി പോള്‍ അധ്യക്ഷനായി. സേഫ് ലോക്കര്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്തുപ്രസിഡന്റ് വിജിബിജു നിര്‍വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയാരഘു, സഹകരണവകുപ്പു സെയില്‍സ് ഓഫീസര്‍ സന്ധ്യ, ബാങ്കുവൈസ്പ്രസിഡന്റ് സിറിള്‍ ഇടശ്ശേരി, ഭരണസമിതിയംഗങ്ങളായ സെബാസ്റ്റ്യന്‍ പാലിശ്ശേരി, കെ.സി. മാര്‍ട്ടിന്‍, കെ.ഒ. ലോറന്‍സ്. എ.ഒ. പോള്‍, കെ.കെ. തങ്കപ്പന്‍, എ.ഒ. റോബിന്‍, ഡെയ്‌സി ജോസ്, അല്‍ഫോണ്‍സാ ഡേവീസ്, സീതാബാബു, സെക്രട്ടറി സിന്ധു വി എന്നിവര്‍ സംസാരിച്ചു.
പുതിയേടം ശാഖ നിലവിലുണ്ടായിരുന്ന കെട്ടിടത്തില്‍നിന്നു മാറ്റി തൃക്കണിക്കാവ് റോഡില്‍ കെ.പി.വി. ആര്‍ക്കേഡിലേക്കു മാറ്റി ആധുനികവും വിപുലവുമായ സൗകര്യങ്ങളോടെ നവീകരിക്കുകയാണു ചെയ്തിട്ടുള്ളത്. ആര്‍.ടി.ജി.എസ്-എന്‍.ഇ.എഫ്.ടി. സൗകര്യങ്ങള്‍, 10ലക്ഷംരൂപവരെയുള്ള എം.ഡി.എസ്.പദ്ധതികള്‍, 25 ലക്ഷംരൂപവരെ സ്വര്‍ണപ്പണയവായ്പ, സേഫ് ലോക്കര്‍, വിവിധതരം വായ്പകള്‍ എന്നിവ ലഭ്യമാണ്.