ക്രിബ്‌കോയില്‍ ഒഴിവുകള്‍

Moonamvazhi

കൃഷക്‌ഭാരതി കോഓപ്പറേറ്റീവ്‌ ലിമിറ്റഡ്‌ (ക്രിബ്‌കോ) ഗ്രാജ്വേറ്റ്‌ എഞ്ചിനിയര്‍ ട്രെയിനികളുടെയും ഫീല്‍ഡ്‌ റപ്രസന്റേറ്റീവ്‌ ട്രെയിനികളുടെയും ഒന്നാംഗ്രേഡ്‌ ജൂനിയര്‍ അക്കൗണ്ട്‌സ്‌ അസിസ്റ്റന്റുമാരുടെയും സീനിയര്‍ മാനേജര്‍മാരുടെയും (ഇന്‍സ്‌ട്രുമെന്റേഷന്‍) ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഗ്രാജ്വേറ്റ്‌ എഞ്ചിനിയര്‍ ട്രെയിനികളുടെ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാനുള്ള അവസാനതിയതി ജൂണ്‍ 17ആണ്‌. യോഗ്യത: ഗേറ്റ്‌ സ്‌കോര്‍, 65ശതമാനത്തിലധികം മാര്‍ക്കോടെ ബി.ടെക്ക്‌ അല്ലെങ്കില്‍ ബി.ഇ (ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം). 2025ല്‍ ജയിച്ചവര്‍ക്കും ഫലം വരാറായവര്‍ക്കുമാണ്‌ അപേക്ഷിക്കാന്‍ അര്‍ഹത. പ്രായപരിധി 27വയസ്സ്‌. പരിശീലനം ഒരുവര്‍ഷം.

തിരഞ്ഞെടുക്കപ്പെട്ടാല്‍ പരിശീലനത്തിനുശേഷം മൂന്നുകൊല്ലം ക്രിബ്‌കോയില്‍ ജോലിചെയ്യാമെന്നു ബോണ്ടു നല്‍കണം. പൊതുവിഭാഗക്കാരും ഒബിസിക്കാരും രണ്ടുലക്ഷംരൂപയുടെ ബോണ്ടും പട്ടികജാതി-വര്‍ഗക്കാര്‍ അരലക്ഷംരൂപയുടെ ബോണ്ടുമാണു നല്‍കേണ്ടത്‌. സ്‌റ്റൈപ്പന്റ്‌ 55000-130000രൂപ. തുടക്കത്തില്‍ 55000 രൂപ അടിസ്ഥാനശമ്പളവും അലവന്‍സുകളുമാണു സ്റ്റൈപ്പന്റ്‌. പരിശീലനം കഴിഞ്ഞാല്‍ സീനിയര്‍ എഞ്ചിനിയറായി നിയമിക്കും. 56650രൂപഅടിസ്ഥാനശമ്പളവും അലവന്‍സുകളുമാണ്‌ അപ്പോള്‍ ലഭിക്കുക. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. www.kribhco.net ന്റെ കരിയര്‍ വിഭാഗത്തില്‍ വിവരങ്ങള്‍ അറിയിക്കും. കത്തിടപാടുകള്‍ [email protected] ലേക്ക്‌ മെയില്‍ ചെയ്യാം.
ഫീല്‍ഡ്‌ റപ്രസന്റേറ്റീവ്‌ ട്രെയിനികളുടെ തസ്‌തികളിലേക്ക്‌ അപേക്ഷിക്കാനുള്ള അവസാനതിയതി ജൂണ്‍ 26 ആണ്‌. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. examsupport@kribhcorecruitment.com ലേക്ക്‌ ഇ-മെയില്‍ അയച്ചു സംശയങ്ങള്‍ തീര്‍ക്കാം. പ്രായപരിധി 23 വയസ്സ്‌. 500രൂപ അപേക്ഷാഫീസുണ്ട്‌. യോഗ്യത: 65ശതമാനം മാര്‍ക്കോടെ അല്ലെങ്കില്‍ തുല്യ സിജിപിഎയോടെ ബിഎസ്‌സി (അഗ്രികള്‍ച്ചര്‍) അല്ലെങ്കില്‍ ബിഎസ്‌സി(അഗ്രി) നാലുവര്‍ഷകോഴ്‌സ്‌. കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം ജയിച്ചവരായിരിക്കണം (2023/24 2025ഏപ്രില്‍ 30വരെ). നിയമനം കിട്ടുന്നിടത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം.
സൂററ്റിലാണു സീനിയര്‍ മാനേജരുടെ (ഇന്‍സ്‌ട്രുമെന്റേഷന്‍) ഒഴിവ്‌. രണ്ടൊഴിവാണുള്ളത്‌. ഗ്രേഡ്‌ എഫ്‌ തസ്‌തികയാണ്‌. ശമ്പളം 93000-230000രൂപ. യോഗ്യത 60ശതമാനം മാര്‍ക്കോടെ ബിഇ അല്ലെങ്കില്‍ ബിടെക്‌. വന്‍കിടവളംനിര്‍മാണശാലയില്‍ 15വര്‍ഷമെങ്കില്‍ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അപേക്ഷിക്കാനുള്ള അവസാനതിയതി ജൂണ്‍ 20. അഭിമുഖം നടത്തിയാണു നിയമനം.

ജൂനിയര്‍ അക്കൗണ്ട്‌സ്‌ അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ 1 തസ്‌തികയില്‍ മൂന്ന്‌ ഒഴിവാണുള്ളത്‌. നോയിഡയിലാണ്‌ ഒഴിവ്‌. എല്‍1 ഗ്രേഡ്‌ തസ്‌തികയാണിത്‌. ശമ്പളം 30,000-60,000. ബികോമിനും എംകോമിനും 60ശതമാനം മാര്‍ക്കുണ്ടായിരിക്കണം. പ്രായപരിധി 27 വയസ്സ്‌. അഭിമുഖം നടത്തിയാണു നിയമനം. അപേക്ഷിക്കാനുള്ള അവസാനതിയതി മെയ്‌30.
എല്ലാ തസ്‌തികയുടെയും കൂടുതല്‍ വിവരവും അപേക്ഷാരീതിയും https://www.kribhco.net ല്‍ കിട്ടും.

Moonamvazhi

Authorize Writer

Moonamvazhi has 388 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!