സഹകരണ പെന്‍ഷന്‍കാരുടെ ക്ഷാമബത്ത നിലനിര്‍ത്തണം
കേരളത്തിലെ സഹകരണ പെന്‍ഷന്‍കാരുടെ ക്ഷാമബത്ത നിഷേധിച്ചതിനെതിരെ കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്.
സഹകരണ പെന്ഷന് പരിഷ്കരണത്തിന്റെ മറവില്‍ സഹകരണ പെന്ഷന് ക്ഷാമബത്ത നിര്‍ത്തലാക്കിക്കൊണ്ട് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും സംഘടന സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ എത്രയും പെട്ടന്ന് തീരുമാനമെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ജി. മോഹനന് പിള്ള, ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണന്, ട്രഷറര്‍ സി.സി. വര്‍ഗീസ്, വൈസ് പ്രസിഡന്റ് പി.വി. കരുണാകരന്, കെ.സി. കുഞ്ഞികൃഷ്ണന് നായര്‍ എന്നിവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.
[mbzshare]