കല്ലേറ്റുംകര സഹകരണ ബാങ്ക്  കാർഷിക സെമിനാർ നടത്തി

moonamvazhi

കല്ലേറ്റുംകര സഹകരണ ബാങ്ക് കാർഷിക സെമിനാർ നടത്തി. മലയാള മനോരമ കർഷകശ്രീ മാസികയും കല്ലേറ്റുംകര സഹകരണ ബാങ്കും ചേർന്നാണ് കാർഷിക സെമിനാർ സംയുക്തമായാണ് പരിപാടി നടത്തിയത്.

പവിഴപുറ്റുകളുടെ ഗവേഷണത്തിൽ ഗുജറാത്ത്‌ ഇക്കോ സോസൈറ്റിയുടെ അവാർഡ് ലഭിച്ച കല്ലേറ്റുംകര ആൽവിൻ തുളുവത്തിനെ പരിപാടിയിൽ ഉപഹാരം നൽകി ആദരിച്ചു.

പരിപാടി മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടാൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ എൻ.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ കെ.കെ. പോളി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എ.സി. തോമസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!