മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്താൻ കൊണ്ടുവന്ന ഓർഡിനൻസ് ഹൈക്കോടതി സ്റ്റേ ചെയ്തു.

adminmoonam

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ നിർബന്ധപൂർവ്വം കേരള ബാങ്കിന്റെ ഭാഗം ആക്കുന്നതിനു വേണ്ടി കൊണ്ടുവന്ന ഓർഡിനൻസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതുസംബന്ധിച്ച് തുടർ നടപടികൾ സ്റ്റേ ചെയ്തുകൊണ്ട് ജഡ്ജി എ.കെ.ജയശങ്കർനമ്പ്യാർ ആണ് ഉത്തരവിട്ടത്. 15 ദിവസത്തിനുശേഷം സർക്കാരിന്റെ ഭാഗം കേൾക്കും. മലപ്പുറം ജില്ലയിലെ തുവൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് നൽകിയ ഹർജിയിലാണ് സ്റ്റേഉത്തരവ് . ഇത് മലപ്പുറം ജില്ലയിലെ സഹകാരികളുടെയും സഹകരണ സംഘങ്ങളുടെയും വിജയമാണെന്ന് പുൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അബു പറഞ്ഞു. ഹർജിക്കാർക്ക് വേണ്ടി അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം ഹാജരായി. ഇതോടെ കേരള ബാങ്ക് നടപടികൾ അനിശ്ചിതത്വത്തിലായതായി അഡ്വ.പൂന്തോട്ടം പറഞ്ഞു.

Leave a Reply

Your email address will not be published.