14578 ലിറ്റര്‍ പാലളന്നതിന് അവാര്‍ഡ് നേടിയ ഒ.എം.രാമചന്ദ്രനെ അനുമോദിച്ചു

moonamvazhi

365 ദിവസം കൊണ്ട് 14578 ലിറ്റര്‍ പാലളന്ന്‌ കാസര്‍ഗോഡ് ജില്ലയിലെ എസ്.സി/എസ്.ടി വിഭാഗത്തിലെ മികച്ച ക്ഷീര കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട ഒ.എം. രാമചന്ദ്രനെ ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം അനുമോദിച്ചു.

സംഘം പ്രസിഡന്റ് കെ.എന്‍. വിജയകുമാരന്‍ നായര്‍ പൊന്നാടയണിയിച്ച് മൊമന്റോ നല്‍കി. സംഘം വൈസ് പ്രസിഡണ്ട് സുലേഖ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. സ്വാഗതം പറഞ്ഞു. സംഘം ഡയറക്ടര്‍മാരായ മാത്യു സെബാസ്റ്റ്യന്‍, ശശിധരന്‍ നായര്‍ കെ.എസ്. ജോജി ജോര്‍ജ്.റ്റി, രാജശ്രീ.വി. എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.