സഹകരണ സെൽഫി എന്ന ഹ്രസ്വ ചിത്രത്തിൻ്റെ ആദ്യ പ്രദർശനം നടന്നു

Deepthi Vipin lal

സാധാരണക്കാരന് കൈത്താങ്ങായ സഹകരണ സ്ഥാപനങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ഹ്രസ്വചിത്രവുമായി ഒരു സഹകരണ ബാങ്ക്. കോഴിക്കോട് കൊമ്മേരി സര്‍വ്വീസ് സഹകരണ ബാങ്കാണ് ചിത്രം പുറത്തിറക്കിയത്.

കുടുംബ പശ്ചാത്തലത്തിൽ തയാറാക്കിയ ഒരു സഹകരണ സെല്‍ഫി എന്ന പേരിലുള്ള ചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം ശനിയാഴ്ച തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. കൊമ്മേരി സഹകരണ ബാങ്ക് പ്രസിഡന്റ് ടി.പി. കോയ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ മേയര്‍ ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ക്ഷണിക്കപ്പെട്ട സദസ്സ് മുമ്പാകെ ശ്രീ തീയേറ്ററിലായിരുന്നു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം. ഇത്തരത്തിലൊരു ചിത്രം സഹകരണ മേഖലയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ബാങ്ക് സെക്രട്ടറി എ.എം. അജയകുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പി.കെ. വിനോദ് നന്ദിയും പറഞ്ഞു.

ബാങ്ക് ജീവനക്കാരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സഹകരണ മേഖലയിലെ ജീവനക്കാരും ചിത്രം കാണാനെത്തിയിരുന്നു. റഷീദ് നാസാണ് ചിത്രം സംവിധാനം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം സി.പി. പ്രജി. അസോസിയേറ്റ് ഡയരക്ടര്‍ ഷലൂബ്ഖാന്‍, അസി. ഡയരക്ടര്‍ ജിതിന്‍ തണ്ടാറക്കല്‍, ഛായാഗ്രഹണം ഉണ്ണി നീലഗിരി, മേക്കപ്പ് ബാബു മിഴി, ഗാനരചന -സംഗീതം- ആലാപനം സബീഷ് കൊമ്മേരി, പശ്ചാത്തല സംഗീതം സലാം വീരോളി.

Leave a Reply

Your email address will not be published.

Latest News