സഹകരണ സംഘങ്ങളും ജി.എസ്.ടി.യും- പരിശീലന പരിപാടി ഇന്ന്

moonamvazhi

‘ സഹകരണ സംഘങ്ങളും ജി.എസ്.ടി.യും ‘ എന്ന വിഷയത്തെ ആസ്പദമാക്കി സെപ്റ്റംബര്‍ 29 വ്യാഴാഴ്ച പരിശീലന പരിപാടി നടത്തുന്നു. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ചാലപ്പുറത്തെ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 മുതല്‍ 12.30 വരെയാണു പരിപാടി.

കാലിക്കറ്റ് സിറ്റി ബാങ്ക് ഡയരക്ടറും ജി.എസ്.ടി. കൗണ്‍സില്‍ മെമ്പറുമായ സി.ഇ. ചാക്കുണ്ണിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് എസ്.ജി.എസ്.ടി. വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ( ജനറല്‍ ) ഷൈനി ഒ.ബി. പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ ( ഭരണം ) ഷീജ എന്‍.എം. ആമുഖപ്രഭാഷണം നടത്തും. എസ്.ജി.എസ്.ടി. ( ഓഡിറ്റ് ) സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍ ഷിജോയ് ജെയിംസ് വിഷയം അവതരിപ്പിക്കും. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മനോറാം മാധവന്‍ മോഡറേറ്ററായിരിക്കും. കാലിക്കറ്റ് സിറ്റി ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് സ്വാഗതവും അസി. ജനറല്‍ മാനേജര്‍ രാകേഷ് കെ. നന്ദിയും പറയും.

Leave a Reply

Your email address will not be published.

Latest News