സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക ഉടന്‍ നല്‍കണം: കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്

moonamvazhi

സഹകരണ മേഖലയിലെ ജീവനക്കാരുടെ കുടിശ്ശികയായ ആറു ഗഡു ക്ഷാമബത്ത ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം : ജില്ലാ കമ്മിറ്റിയോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഡി.എ നല്‍കന്നതിന് സര്‍ക്കാരിന് ഒരു രൂപപോലും സാമ്പത്തിക ബാധ്യത വരുത്തുന്നില്ലെന്നിരിക്കെ ഇത്രയധികം കുടിശ്ശികവരുത്തിയത് നീതീകരിക്കാനാവാത്തതാണ്. യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. രാമദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.പി. ഷിയാജ്, ട്രഷറര്‍ അബ്ദുള്‍ അസീസ് കുറ്റിപ്പുറം, ഷീജ പോരൂര്‍, പി.സി. ജയകുമാര്‍, പി. മുഹമ്മദ് കോയ, അനില്‍കുമാര്‍ ചേലേമ്പ്ര, വി.എം. മുഹമ്മദ് ബഷീര്‍, കെ. പ്രീതി,നൗഷാദ് വളാഞ്ചേരി, അരൂണ്‍ ശ്രീരാജ്, സമദ് എടപ്പറ്റ, സബാദ് കരുവാരകുണ്ട്, രാഹുല്‍ ജി നാഥ്,അനീഷ് കാറ്റാടി, ഫൈസല്‍ പന്തല്ലൂര്‍, ബൈജു എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!