സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാൻ പുതുതലമുറ മറന്നുപോകരുതെന്നു തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

[email protected]

സമൂഹത്തിനോടും രാജ്യത്തോടുമുള്ള ഉത്തരവാദിത്വം നിറവേറ്റാൻ പുതുതലമുറ ഒരു കാരണവശാലും മറന്നുപോകരുതെന്നു തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഓർമിപ്പിച്ചു. തൃശൂർ അമ്മാടം സർവീസ് സഹകരണ ബാങ്കിന്റെ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പരീക്ഷകളിൽ ഉയർന്ന വിജയം നേടി പുറത്തിറങ്ങുമ്പോൾ തുടർന്നുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും ജാഗ്രത പുലർത്തണമെന്ന് കുട്ടികളോടും രക്ഷിതാക്കളോടും അവർ ഉപദേശിച്ചു. പുതിയ തലമുറയാണ് രാജ്യത്തിന്റെയും സമൂഹത്തിന്റെയും സമ്പത്ത്. അവരെ നേരായ മാർഗ്ഗത്തിലൂടെ മുന്നോട്ടുകൊണ്ടുപോകാൻ സഹകരണ സംഘങ്ങൾക്ക് ബാധ്യതയും ഉത്തരവാദിത്വമുണ്ടെന്ന് അവർ പറഞ്ഞു. സംഘത്തിന്റെ ഈ ചടങ്ങ് സമൂഹത്തിന് മാതൃകയാണെന്നും അവർ കൂട്ടിച്ചേർത്തു. എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയും 100% വിജയം കരസ്ഥമാക്കിയ അമ്മാടം സെന്റ് ആന്റണീസ് സ്കൂളിനെയും കുട്ടികളുടെ സംസ്ഥാന ചലച്ചിത്രോത്സവത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട കുമാരി നേഹ ഉണ്ണികൃഷ്ണനും ചടങ്ങിൽ ആദരിച്ചു.ബാങ്ക് പ്രസിഡണ്ട് പി.വി.ജിജീഷ് അധ്യക്ഷത വഹിച്ചു. ഭരണം പഞ്ചായത്ത് പ്രസിഡന്റ് സതീപ് ജോസഫ് പാറളം മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിമി അരുൺ, ബാങ്ക് വൈസ് പ്രസിഡണ്ട് പി.പി.മനോജ് തുടങ്ങി നിരവധി സഹകാരികളും ജനപ്രതിനിധികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങ് ഏറെ ജനകീയമായി.

Leave a Reply

Your email address will not be published. Required fields are marked *

Latest News