പറവൂര്‍ വടക്കേക്കര സഹകരണ ബാങ്കിന്റ ഞാറ്റുവേല ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കം

Deepthi Vipin lal

എറണാകുളം പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്കിന്റ ഞാറ്റുവേല ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കം. ഞാറ്റുവേല വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു ജില്ലാ പഞ്ചായത്തംഗം എസ്. അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് കാര്‍ഷിക തൊഴില്‍ സംരംഭങ്ങളെ സംബന്ധിച്ചും ജൈവകൃഷിയെ സംബന്ധിച്ചുള്ള ക്ലാസ് സംഘടിപ്പിച്ചു.

പളളിയാക്കല്‍ സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി എം. പി. വിജയന്‍, ചിറ്റാറ്റുകര കൃഷി ഓഫീസര്‍ ജയ മരിയ ജോസഫ് എന്നിവര്‍ ക്ലാസിന് നേതൃത്വം നേതൃത്വം നല്‍കി. ഭരണസമിതി അംഗങ്ങള്‍, സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!